LEGAL FORMALITIES / ADVICES

The first malayalam online portal to get you the information, advice, rules and regulation in Gulf countries
02:07 pm
12/Jul/2017

ബഹ്​റൈനിൽ ഫ്ലെക്​സിബിൾ വർക്​ പെർമിറ്റ്​ ജൂലൈ 23 മുതല്‍

  • തൊഴിലാളികൾ സ്വന്തം സ്​പോൺസർമാരാവാം ‍

പുതിയ ഫ്ലെക്​സിബിൾ വർക്​ പെർമിറ്റ്​ ഉപയോഗപ്പെടുത്താൻ രാജ്യത്തെ യോഗ്യരായ മുഴുവൻ അനധികൃത തൊഴിലാളികളും തയാറാകണമെന്ന്​ ലേബർ മാർക്കറ്റ്​ റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഉസാമ അൽ അബ്​സി അഭ്യർഥിച്ചു. തൊഴിലാളികൾ സ്വന്തം സ്​പോൺസർമാരാവുകയും വിവിധ സ്​ഥാപനങ്ങളിൽ സ്വന്തം താൽപര്യത്തിനനുസരിച്ച്​ ജോലി ചെയ്യാൻ അവസരം ഒരുക്കുകയും ചെയ്യുന്ന സംവിധാനമാണ്​ ​െഫക്​സിബിൾ വർ​ക്​ പെർമിറ്റ്​. ഇത്​ രണ്ട്​ വർഷത്തേക്കാണ്​ അനുവദിക്കുക.പിന്നീട്​ പുതുക്കാം. ഒാരോ മാസവും 2000 പേർക്ക്​ ഇത്​ അനുവദിക്കും. തങ്ങൾക്ക്​ ഇൗ ആനുകൂല്യം ഉപയോഗപ്പെടുത്താനാകുമോ എന്ന കാര്യം എൽ.എം.ആർ.എ വെബ്​സൈറ്റ്​ വഴി പരി​േശാധിക്കാം. അല്ലെങ്കിൽ സ്വന്തം മൊബൈൽ ഫോണിൽ നിന്ന്​ 33150150 എന്ന നമ്പറിലേക്ക്​ മെസേജ്​ അയക്കാം. മെസേജ്​ അയക്കു​േമ്പാൾ സി.പി.ആർ നമ്പർ കൂടി രേഖപ്പെടുത്തണം.  ഫ്ലെകിസിബിൾ വർക്​ പെർമിറ്റിന്​ അപേക്ഷിക്കുന്നവരുടെ കൈവശം സ്വന്തം പാസ്​പോർട്ട്​ ഉണ്ടായിരിക്കണം. അതിന്​ ചുരുങ്ങിയത്​ ആറുമാസത്തെ കാലാവധിയും വേണം. തൊഴിലാളികൾ എൽ.എം.ആർ.എക്ക്​ മെസേജ്​ അയച്ചുകഴിഞ്ഞാൽ തിരിച്ച്​ രണ്ട്​ മെസേജുകൾ ലഭിക്കും. ഒന്ന്​ അപേക്ഷിക്കുന്ന ആൾ ഇതിന്​ യോഗ്യനാണോ എന്ന കാര്യം വ്യക്തമാക്കും. രണ്ടാമത്തെ മെസേജിൽ പെർമിറ്റ്​ എടുക്കാനായി സിത്രയിലെ എൽ.എം.ആർ.എ ഒാഫിസിൽ എത്തേണ്ട തിയതിയും സമയവും അറിയിക്കും. ഇൗ മാസം23 മുതലാണ്​ സിത്ര ഒാഫിസിൽ തൊഴിലാളികൾക്ക്​ അപ്പോയൻറ്​മെൻറ്​ അനുവദിച്ചുതുടങ്ങുക. ഫ്ലെക്​സിബിൾ പെർമിറ്റ്​ എടുക്കു​േമ്പാൾ 449 ദിനാർ ചെലവ്​ വരും. പെർമിറ്റ്​ ലഭിക്കുന്നവർക്ക്​ തിരിച്ചറിയൽ കാർഡ്​ നൽകും. ഇത്​ ഒാരോ ആറുമാസം കൂടു​േമ്പാഴും സൗജന്യമായി പുതുക്കാം. ഇത്​ തൊഴിൽ ഇടങ്ങളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഉപയോഗിക്കാം. വിസ കാലാവധിക്കുള്ളിൽ ഇഷ്​ടമുള്ള സമയത്ത്​ നാട്ടിൽ പോകാനും തിരിച്ചുവരാനും ഇൗ പെർമിറ്റ്​ ഉള്ളവർക്ക്​ സാധിക്കും.തൊഴിലാളികൾക്കുള്ള എല്ലാ അവകാശങ്ങളും ഇവർക്കും ബാധകമായിരിക്കും. അതുകൊണ്ട്​ തൊഴിൽ ചൂഷണങ്ങളിൽ നിന്നുള്ള സംരക്ഷണവും ലഭിക്കും. ഫ്ലെക്​സിബിൾ വർക്​ പെർമിറ്റി​െൻറ സന്ദേശം തൊഴിലാളികൾക്കിടയിൽ എത്തിക്കാൻ വിവിധ എംബസികളും സംഘടനകളുമായി കൈകോർക്കുമെന്നും ഉസാമ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്​ എൽ.എം.ആർ.എ വെബ്​സൈറ്റ്​     സന്ദർശിക്കുകയോ  17103103 എന്ന കോൾ സെൻറർ നമ്പറിലേക്ക്​ വിളിക്കുകയോ ചെയ്യാം. 

അനധികൃത താമസക്കാർ ഫ്ലെക്​സിബിൾ വർക്​ പെർമിറ്റിന്​ അപേക്ഷിക്കുക​യാണെങ്കിൽ അവരിൽ നിന്ന്​ വലിയ പിഴ ഇൗടാക്കില്ലെന്ന്​ കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.പെർമിറ്റിന്​ അപേക്ഷിക്കും മുമ്പ്​ അവർ റെസിഡൻസി എക്​സ്​റ്റൻഷൻ ഡിലേ ഫീസ് ആയി ഒരുവർഷത്തിൽ താഴെ കാലയളവിലേക്കുള്ള ​തുക നൽകിയാൽ മതിയാകും. 

ആഭ്യന്തര മന്ത്രി ലഫ്​.ജനറൽ ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചതായി റിപ്പോർട്ട്​ പറയുന്നു. 

ഇൗ ഉത്തരവ്​ (​െറസല്യൂഷൻ 108/2017) ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. പുതിയ പെർമിറ്റ്​ എടുക്കാൻ അനുമതി ലഭിക്കുന്നവർക്ക്​ മാത്രമാകും ഇൗ ഇളവ്​. ഇതുമായി ബന്ധപ്പെട്ട ഫീസ്​ ലേബർ മാർക്കറ്റ്​ റെഗുലേറ്റി ​അതോറിറ്റി ആണ്​ സ്വീകരിക്കുക. 

COMMENTS
Disqus