LEGAL FORMALITIES / ADVICES

The first malayalam online portal to get you the information, advice, rules and regulation in Gulf countries
09:07 am
17/Jul/2017

വിദേശികളെ വിവാഹം ചെയ്യുന്ന സ്​ത്രീയുടെ പൗരത്വം കുട്ടികൾക്കും: നിയമനിർദേശത്തോട്​ പലർക്കും എതിർപ്പ്​...

മനാമ: സ്​ത്രീക്കും പുരുഷനും ഒരുപോലെ തങ്ങളുടെ കുട്ടികൾക്ക്​ പൗരത്വം കൈമാറാനുള്ള അവകാശം ലഭ്യമാക്കുന്ന നിയമഭേദഗതിയോട്​ പലർക്കും എതിർപ്പ്​. ഇത്​ അനുവദിച്ചാൽ കൂടുതൽ ബഹ്​റൈനി വനിതകൾ വിദേശികളെ വിവാഹം ചെയ്യുന്ന അവസ്​ഥയുണ്ടാകുമെന്നാണ്​ എതിർക്കുന്നവർ പറയുന്നത്​.നിലവിൽ വിദേശികളെ വിവാഹം ചെയ്​ത ബഹ്​റൈനി വനിതകളു​െട കുട്ടികൾക്ക്​ ബഹ്​റൈൻ പൗരത്വം ലഭിക്കില്ല. എന്നാൽ, ബഹ്​റൈനി പുരുഷന്​ ഇൗ പരിമിതിയില്ല. അവരുടെ ഭാര്യ വിദേശിയാണെങ്കിലും കുട്ടികൾക്ക്​ പൗരത്വം ലഭിക്കും. ഇൗ പ്രതിസന്ധി മറികടന്ന്​ വനിതകൾക്ക്​ തുല്യ അവകാശം അനുവദിച്ച്​ അവരുടെ കുട്ടികൾക്ക്​ പൗരത്വം ലഭിക്കാനുള്ള അവകാശം നൽകുന്ന നിയമഭേദഗതി നിർദേശം പാർലമ​​െൻറ്​ പുനപരിശോധിക്കും. നിലവിലുള്ള നിയമം ലിംഗനീതി പുലർത്തുന്നില്ല എന്ന വിമർശനം നിലനിൽക്കുന്നുണ്ട്​. മാതാവ്​ ബഹ്​റൈനിയും പിതാവ്​ വിദേശിയുമായ ദമ്പതികളുടെ കുട്ടികൾക്ക്​ വിദ്യാഭ്യാസ ഗ്രാൻറ്​, സ്​കോളർഷിപ്പ്​, ഭവന സേവനങ്ങൾ തുടങ്ങിയവയൊന്നും ലഭ്യമല്ല. ഇവരെ വിദേശികളായാണ്​ കണക്കാക്കുന്നത്​. 

പുതിയ നിയമഭേദഗതി ബഹ്​റൈനി വനിതകളെ വിദേശികളെ വിവാഹം ചെയ്യാൻ പ്രേരിപ്പിക്കുമെന്ന്​ പാർലമ​​െൻറി​​​െൻറ വിദേശകാര്യ, പ്രതിരോധ, സുരക്ഷാസമിതി അഭിപ്രായപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. ഇത്​ രാജ്യത്തി​​​െൻറ ജനസംഖ്യാനുപാതത്തെ തന്നെ ബാധിക്കുന്നതാണെന്ന്​ കമ്മിറ്റി വൈസ്​ ചെയർമാൻ ജമാൽ ബുഹസൻ അഭിപ്രായപ്പെട്ടു. നിയമഭേദഗതിയോട്​ എതിർപ്പ്​ പ്രകടിപ്പിക്കുന്നവർ ബഹ്​റൈനി വനിതകളുടെ സംരക്ഷണമാണ്​ ആഗ്രഹിക്കുന്നതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

1963ലെ പൗരത്വ നിയമത്തിൽ ഭേദഗതി വേണമെന്ന ആവശ്യമാണ്​ സുപ്രീം കൗൺസിൽ ഫോർ വിമൻ മുന്നോട്ട്​ വെച്ചത്​. വിദേശകാര്യ, പ്രതിരോധ, സുരക്ഷാസമിതി ഇൗ നിർദേശം വിലയിരുത്തിയ ശേഷം എം.പിമാരുടെ വോ​െട്ടടുപ്പിന്​ മുമ്പായി തങ്ങളുടെ അഭിപ്രായം ഇക്കാര്യത്തിൽ രേഖപ്പെടുത്തും.   പുതിയ നിർദേശം പ്രാബല്യത്തിൽ വന്നാൽ കൂടുതൽ ബഹ്​റൈനി വനിതകൾ വിദേശികളെ വിവാഹം ചെയ്യുമെന്ന ആശങ്ക വനിത എം.പിയും പാർല​െമൻറി​​​െൻറ വുമൺ ആൻറ്​ ചൈൽഡ്​ കമ്മിറ്റ്​ അധ്യക്ഷയുമായ റൂഅ അൽ ഹൈകിയും പ്രകടിപ്പിച്ചതായാണ്​ റിപ്പോർട്ട്​. വിദേശികളെ വിവാഹം ചെയ്യുന്നത്​ മോശം കാര്യമല്ലെങ്കിലും കുട്ടികളുടെ പൗരത്വം സംബന്ധിച്ച ആശങ്കയില്ലെങ്കിൽ അതി​​​െൻറ തോത്​ കൂടാൻ സാധ്യതയുണ്ട്​. സ്​ത്രീകൾക്ക്​ തങ്ങളുടെ പങ്കാളി ആരാകണമെന്ന്​ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണം. പക്ഷേ, പുതിയ നടപടി സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.

നിലവിലുള്ള നിയമം അനുസരിച്ച്​ ചില പ്രത്യേക സാഹചര്യങ്ങളിൽ വനിതകളുടെ പൗരത്വം കുട്ടികൾക്ക്​ ലഭിക്കും. പിതാവ്​ ആരാണെന്ന്​ വ്യക്തമാകാത്ത സാഹചര്യത്തിലാണ്​ ഇത്​ അനുവദിക്കുക. പഴയ നിയമം മാറ്റാനായി മുമ്പും ശ്രമങ്ങൾ നടത്തിട്ടുണ്ട്​. പാർലമ​​െൻറ്​ മുൻ അധ്യക്ഷൻ ഡോ.ഖലീഫ അൽ ദഹ്​റൈനിയുടെ നേതൃത്വത്തിൽ 2007ൽ നിയമഭേദഗതിക്ക്​ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. 

നിയമഭേദഗതിയെ എതിർക്കുന്ന എം.പിമാർക്കെതിരെ സുപ്രീം കൗൺസിൽ ഫോർ വിമൻ സെക്രട്ടറി ജനറൽ ഹാല അൽ അൻസാരി കഴിഞ ഏപ്രിലിൽ വിമർശനം ഉയർത്തിയിരുന്നു. വിമർശകരുടെ നിലപാട്​ ബഹ്​റൈൻ നിയമവ്യവസ്​ഥയുടെ പരിണാമത്തെ തടയുന്നതാണ്​ എന്നാണ്​ അവർ പറഞ്ഞത്​.

സ്​ത്രീകൾക്ക്​ അവർ ഇഷ്​ടപ്പെടുന്നവരെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്ന്​ എം.പി. ശൈഖ്​ മജീദ്​ അൽ മജീദ്​ പറഞ്ഞു. നിലവിലുള്ള ആശങ്കകൾ നിയമഭേദഗതിയെ എതിർക്കാനുള്ള മതിയായ കാരണമല്ലെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. സെപ്​റ്റംബറിൽ പുതിയ നിയമഭേദഗതിയിൽ പാർലമ​​െൻറ്​ വോട്ട്​ രേഖപ്പെടുത്തുമെന്നാണ്​ കരുതുന്നത്​.

സ്​ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിരവധി നിയമഭേദഗതികൾ രാജ്യത്ത്​ നടന്നിട്ടുണ്ട്​. ബഹ്​റൈനിലെ ആദ്യ ഏകീകൃത കുടുംബ നിയമത്തിന്​ പാർലമ​​െൻറ്​ ഏതാനും ദിവസങ്ങൾക്ക്​ മുമ്പാണ്​​ അംഗീകാരം നൽകിയത്​. ​െഎകക​ണ്​ഠേനയാണ്​ ഇൗ നിയമം പാസാക്കിയത്​.വിവാഹമോചനം, കുട്ടികളുടെ രക്ഷാകർതൃത്വം, ഗാർഹിക പീഡനം, സ്വത്തവകാശ കേസ്​ എന്നിവയിൽ സുന്നി, ശിയ വിഭാഗങ്ങളിൽ പെടുന്ന സ്​ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ്​ ഇതി​​​െൻറ ലക്ഷ്യം. പുതിയ നിയമം 16 വയസിന്​ താഴെ പ്രായമുള്ള കുട്ടികളുടെ വിവാഹം വിലക്കുന്നുമുണ്ട്​. പ്രത്യേക സാഹചര്യങ്ങളിൽ ജഡ്​ജിയുടെ അംഗീകാരത്തോടെ മാത്രം ഇൗ പ്രായത്തിന്​ താഴെയുള്ളവർക്ക്​ വിവാഹം നടത്താം. നിലവിൽ ശൈശവ വിവാഹത്തിന്​ രാജ്യത്ത്​ വിലക്കില്ല. നിയമം പുനപരിശോധനക്കായി ശൂറ കൗൺസിലിന്​ കൈമാറിയിരിക്കുകയാണ്​. 

COMMENTS
Disqus