LEGAL FORMALITIES / ADVICES

The first malayalam online portal to get you the information, advice, rules and regulation in Gulf countries
08:01 am
09/Jul/2017

പണപ്പിരിവ് നടത്തുന്ന വിദേശികളെ നാടുകടത്തുമെന്ന്​ മുന്നറിയിപ്പ്​

  • അടുത്തയാഴ്​ച മുതൽ പ്രത്യേക സമിതി രഹസ്യ നിരീക്ഷണം നടത്തും‍

രാജ്യത്ത്​ പണപ്പിരിവ് നടത്തുന്ന വിദേശികളെ നാടുകടത്തുമെന്ന്​ കുവൈത്ത് സാമൂഹികക്ഷേമ മന്ത്രാലയത്തി​െൻറ മുന്നറിയിപ്പ്. മുന്നറിയിപ്പുകൾ അവഗണിച്ച്​ സംഭാവന പിരിക്കുന്നവരെ പിടികൂടാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്​. വിദേശികൾ കൂടുതലുള്ള പള്ളികളിൽ പണപ്പിരിവ് നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. സാമൂഹികക്ഷേമ മന്ത്രാലയത്തിൽ രജിസ്​റ്റർ ചെയ്ത സംഘടനകൾക്ക് മാത്രമാണ് കുവൈത്തിൽ പണപ്പിരിവിന് അനുമതിയുള്ളത്​. എന്നാൽ, വിദേശികൾ കൂടുതലായെത്തുന്ന ചില പള്ളികളിൽ ജീവകാരുണ്യ പദ്ധതികൾ, ദുരിതാശ്വാസം, പള്ളി നിർമാണം തുടങ്ങി പല പേരുകളിൽ അനുമതിയില്ലാതെ പണപ്പിരിവ് നടക്കുന്നതായി അധികൃതർക്ക് സൂചന ലഭിച്ചിട്ടുണ്ട്. അംഗീകൃത സംഘടനകൾക്ക് പോലും സംഭാവന പിരിക്കാൻ  മുൻ‌കൂർ അനുമതി വേണമെന്നിരിക്കെ വിദേശികൾ ഇത്തരത്തിൽ പണപ്പിരിവ് നടത്തുന്നു എന്ന വിവരം ഗൗരവത്തിലെടുത്ത സാമൂഹികക്ഷേമ മന്ത്രാലയം    പള്ളികളിൽ നടക്കുന്ന അനധികൃത പിരിവിനെതിരെ ജാഗ്രത കൈക്കൊള്ളാൻ മതകാര്യ മന്ത്രാലയത്തിന്​ നിർദേശം നൽകി. സംഭാവന പിരിക്കുന്ന വിദേശികളെ  മതകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ സഹകരണത്തോടെ പിടികൂടി നാടുകടത്താനാണ് പദ്ധതി. ഇതിനായി മൂന്നു മന്ത്രാലയങ്ങളിലെയും മുനിസിപ്പാലിറ്റിയിലെയും പ്രതിനിധികൾ ഉൾക്കൊള്ളുന്ന പ്രത്യേകസമിതി രൂപവത്​കരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതൽ സംഘം നിരീക്ഷണത്തിനിറങ്ങുമെന്നാണ് സൂചന. രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും സമിതി അംഗങ്ങൾ രഹസ്യ നിരീക്ഷണം നടത്തും. പള്ളികൾ, വ്യാവസായിക മേഖലകൾ എന്നിവിടങ്ങൾ പ്രത്യേകം നിരീക്ഷണ വിധേയമാക്കുമെന്നും പിടിയിലാകുന്ന വിദേശികളെ തിരിച്ചുനാടുകടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

COMMENTS
Disqus