LEGAL FORMALITIES / ADVICES

The first malayalam online portal to get you the information, advice, rules and regulation in Gulf countries
06:55 am
15/Jul/2017

തൊഴിൽ ചൂഷണങ്ങൾക്ക്​ തടയിടാൻ ഹോട്ട്​ലൈൻ സഹായവുമായി മനുഷ്യാവകാശ സമിതി

  • 22215150 എന്ന ഹോട്ട്​ലൈൻ നമ്പറിൽ വിളിച്ചാൽ സഹായം ലഭിക്കും‍

കുവൈത്ത്​ സിറ്റി: തൊഴിലാളികൾക്ക്​ സംശയദൂരീകരണത്തിനും സഹായത്തിനും കുവൈത്ത് മനുഷ്യാവകാശ സമിതി ഹോട്ട്​ലൈൻ സംവിധാനം ഏർപ്പെടുത്തി. 

22215150 എന്ന ഹോട്ട്​ലൈൻ നമ്പറിൽ വിളിച്ചാൽ വിദേശികൾ ഉൾപ്പെടെ തൊഴിലാളികൾക്ക്​ അവരുടെ തൊഴിൽനിയമങ്ങളെ കുറിച്ചും അവകാശങ്ങളെ  കുറിച്ചും അറിയാം. അറബി, ഇംഗ്ലീഷ്​, ഹിന്ദി, ഉറുദു, ഫിലിപ്പിനോ എന്നീ ഭാഷകളിൽ സഹായം അഭ്യർഥിക്കാനാവും. തൊഴിൽനിയമങ്ങൾ, മന്ത്രാലയങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും തീരുമാനങ്ങൾ, നിയമനടപടികൾ, തൊഴിലാളികളുടെ അവകാശങ്ങൾ എന്നിവ സംബന്ധിച്ച്​ ചോദിച്ചറിയാം. ഇതിനായി നിയമവിദഗ്​ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്​. പാസ്​പോർട്ട്​ പിടിച്ചുവെക്കൽ, ശമ്പളം തടഞ്ഞുവെക്കൽ, യാത്രാവിലക്ക്​, തൊഴിൽ കരാർ ലംഘനം തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്​ തുടക്കത്തിൽ തന്നെ ധാരാളം പേർ സംശയദൂരീകരണത്തിനും സഹായത്തിനും വിളിച്ചതായി മനുഷ്യാവകാശ സമിതി ചെയർമാർ ഖാലിദ്​ അൽ ഹമീദി അറിയിച്ചു. തൊഴിലാളികളെ ബോധവത്​കരിക്കുന്നതിനായി അഞ്ചു ഭാഷകളിൽ പ്രത്യേക 

വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്​. അക്ഷരാഭ്യാസമില്ലാത്തവർക്ക്​ കൂടി ഉപകാരപ്പെടുന്ന വിധത്തിൽ ചിത്രങ്ങളും കാർട്ടൂണുകളും 

ഉപയോഗിച്ചും തൊഴിലാളികളിൽ സന്ദേശം എത്തിക്കുന്നു. സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന വിദേശികൾക്ക്​ തങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച്​ 

ബോധവത്​കരണം നടത്തി ചൂഷണങ്ങൾ തടയുകയാണ്​ സംഘടന ലക്ഷ്യമാക്കുന്നത്​. കാരിക്കേച്ചറുകളിലൂടെയും പോസ്​റ്ററുകളിലൂടെയും മുഖ്യധാരാ 

മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പരസ്യം ചെയ്​തും തൊഴിൽ നിയമങ്ങൾ പ്രചരിപ്പിക്കുമെന്ന്​ സംഘടന അറിയിച്ചു. 
ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ കൃത്യമായ ഇടവേളകളിൽ മനുഷ്യാവകാശ സമിതി റിപ്പോർട്ട്​ പ്രസിദ്ധീകരിക്കും. പരാതി നൽകുന്നവരെ സംബന്ധിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​. ഇംഗ്ലീഷും അറബിയും അറിയാത്ത വിദേശ തൊഴിലാളികൾക്ക്​ രാജ്യ​ത്തിലെ തൊഴിൽ നിയമങ്ങളിൽ വ്യക്​തതയില്ലാത്ത സാഹചര്യമുണ്ടെന്ന്​ സമിതി വിലയിരുത്തി.

COMMENTS
Disqus