LEGAL FORMALITIES / ADVICES

The first malayalam online portal to get you the information, advice, rules and regulation in Gulf countries
03:00 pm
12/Aug/2017

സ്വകാര്യമേഖലയിൽ  അടുത്ത വർഷം  മുതൽ നിർബന്ധിത മെഡിക്കൽ ഇൻഷൂറൻസ്​

  • ജനുവരിയിൽ നിലവിൽ വന്നേക്കും‍

  • വിദേശികളെയും സ്വദേശികളെയും ഉൾപ്പെടുത്തും‍

സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കുള്ള നിർബന്ധിത മെഡിക്കൽ ഇൻഷൂറൻസ്​ പദ്ധതി അടുത്ത വർഷം നിലവിൽ വരും. പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലെത്തിയതായും അടുത്ത ജനുവരിയോടെ നടപ്പിൽ വരുത്താൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട സർവീസസ്​ കമ്മിറ്റി മേധാവിയും ഒമാൻ ചേംബർ ഒാഫ്​ കൊമേഴ്​സ്​ അംഗവുമായ റാഷിദ്​ ബിൻ അമെർ അൽ മുസ്​ലഹി പറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും ആനുകൂല്ല്യം ലഭിക്കും വിധമാണ്​ പദ്ധതി. അന്തിമഘടന പൂർത്തിയായ ശേഷം മന്ത്രാലയത്തിന്​ സമർപ്പിക്കും. മന്ത്രാലയത്തി​െൻറ അനുമതി ലഭിച്ച ശേഷം കമ്പനികൾക്ക്​ ഇതുസംബന്ധിച്ച നിർദേശം നൽകുമെന്ന്​ അൽ മുസ്​ലഹി പറഞ്ഞു. 

നിലവിലെ തൊഴിൽ നിയമത്തി​െൻറ ആർട്ടിക്കിൾ 33 ആണ്​ തൊഴിൽ നിയമത്തിലെ ഇൻഷൂറൻസ്​ പരിരക്ഷയെകുറിച്ച്​ പ്രതിപാദിക്കുന്നത്​. വിദേശി തൊഴിലാളികൾക്ക്​  ഇൻഷൂറൻസ്​ ആനുകൂല്ല്യം ലഭ്യമാക്കുന്നതിനെ കുറിച്ച്​ നിർദേശിക്കുന്ന ഇൗ നിയമത്തിൽ സർക്കാർ സ്​ഥാപനങ്ങളിൽ സൗജന്യ ചികിൽസ ലഭിക്കുന്നതിനാൽ സ്വദേശികൾക്ക്​ ഇൻഷൂറൻസ്​ പരിരക്ഷ ലഭ്യമാക്കുന്നത്​ നിർബന്ധമല്ലെന്നും പറയുന്നുണ്ട്​.   

സ്വകാര്യ ആശുപത്രികളുടെയും ഇൻഷൂറൻസ്​ കമ്പനികളു​െടയും സഹകരണത്തോടെയുള്ള ഏകീകൃത ഇൻഷൂറൻസ്​ പരിരക്ഷയാണ്​ നടപ്പിൽ വരുത്താൻ ലക്ഷ്യമിടുന്നതെന്ന്​ റാഷിദ്​ അൽ മുസ്​ലഹി പറഞ്ഞു. ആരോഗ്യ സേവനങ്ങൾ ഏകീകരിക്കാൻ ഇതുവഴി സാധിക്കും. ചില ചെറുകിട^ഇടത്തരം സ്​ഥാപനങ്ങൾക്ക്​ സാമ്പത്തിക പ്രശ്​നങ്ങൾ നിമിത്തം തൊഴിലാളികളെ ഇതിൽ ഉൾപ്പെടുത്താൻ സാധിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിലെ പരിഹാരമാർഗങ്ങൾ കണ്ടെത്താൻ ചർച്ചകൾ നടക്കുകയാണെന്നും അൽ മുസ്​ലഹി പറഞ്ഞു. 

നിയമം അനുശാസിക്കുന്നുണ്ടെങ്കിലും നിരവധി ചെറുകിട സ്​ഥാപനങ്ങൾ വിദേശി തൊഴിലാളികൾക്ക്​ ഇൻഷൂറൻസ്​ പരിരക്ഷ ലഭ്യമാക്കാത്ത അവസ്​ഥയുണ്ട്​. നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്​ചാത്തലത്തിലും പല കമ്പനികളുടെയും തൊഴിലാളികൾക്കുള്ള ഇൻഷൂറൻസ്​ പ്രീമിയം മുടങ്ങികിടക്കുന്ന അവസ്​ഥയുമുണ്ട്​.  സ്വദേശികളെയും വിദേശികളെയും കണക്കിലെടുത്തുള്ള പുതിയ നിയമം കർക്കശമാക്കുന്നതോടെ  ഇൗ സാഹചര്യത്തിന്​ അറുതിവരുമെന്നാണ്​ പ്രതീക്ഷ. സർക്കാർ ആശുപത്രികളിലെ രോഗികളുടെ തിരക്ക്​ ഒഴിവാക്കാനും രോഗികൾക്ക്​ സമയത്തിന്​ ചികിൽസ ലഭ്യമാക്കാനും ഇതുവഴി സാധിക്കുമെന്ന്​ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. 

COMMENTS
Disqus