LEGAL FORMALITIES / ADVICES

The first malayalam online portal to get you the information, advice, rules and regulation in Gulf countries
09:31 am
02/Jul/2017

യു.എ.ഇയിലെ പുതുക്കിയ ട്രാഫിക്​ നിയമങ്ങൾ: അറിയേണ്ടതെല്ലാം

  • ജൂലൈ ഒന്നു മുതൽ നിലവിൽ വന്ന യു. എ.ഇയിലെ പുതിയ ഗതാഗത നിയമങ്ങൾ ‍

വാഹനാപകട മരണങ്ങൾ കുറക്കാനും സുഗമ ഗതാഗതം സാധ്യമാക്കാനും ലക്ഷ്യമിട്ട്​ നടപ്പാക്കുന്ന യു. എ.ഇയിലെ പുതിയ ഗതാഗത നിയമങ്ങൾ ജൂലൈ ഒന്നു മുതൽ നിലവിൽ വന്നു.. ഗുരുതര നിയമലംഘനങ്ങൾക്ക്​ ശിക്ഷകൾ വർധിപ്പിച്ചും പുതിയ പിഴകൾ ഇൗടാക്കിയുമുള്ള പുതിയ നിയമം അപകടകരവും അശ്രദ്ധവുമായി വാഹനമോടിക്കുന്ന ശീലത്തിന്​ മാറ്റം വരുത്തും എന്ന ഉറച്ച വിശ്വാസത്തിലാണ്​  രാജ്യത്തെ പൊലീസ്​ മേധാവികളും ഗതാഗത വിഭാഗം അധികൃതരും.  അപകടകരമായി ഒാടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെ കർശന നടപടികളാണ്​ കൈക്കൊള്ളുക. ഇതിനായി രാജ്യത്തി​​െൻറ എല്ലാ ഭാഗങ്ങളിലും ​​പ്രത്യേക പട്രോളിങും ഏർപ്പെടുത്തും.

ചീറിപ്പാഞ്ഞാൽ കീശ കീറും
വേഗപരിധി ലംഘിച്ച്​ വാഹനമോടിച്ചാൽ കനത്ത പിഴ നൽകേണ്ടി വരും. മണിക്കൂറിൽ 80 കിലോമീറ്റർ പരിധിയുള്ളത്​ ലംഘിച്ചാൽ 3,000 ദിർഹം പിഴക്ക്​ പുറമെ 23ട്രാഫിക്​ പോയൻറുകളും ചുമത്തും. രണ്ടു മാസത്തേക്ക്​ വണ്ടി കണ്ടു ​െകട്ടും
60 കി.മീ പരിധി ലംഘിച്ചാൽ 2,000 ദിർഹം പിഴ, 12ട്രാഫിക്​ പോയൻറുകൾ, ഒരു മാസത്തേക്ക്​ വണ്ടി പിടിച്ചുവെക്കൽ
60കിലോ മീറ്റർ വേഗത്തിൽ കുറഞ്ഞാൽ 1,500 ദിർഹം പിഴ, ആറ്​ ട്രാഫിക്​ പോയൻറുകൾ,  15 ദിവസത്തേക്ക്​ വണ്ടി പിടിച്ചുവെക്കൽ
നിർദിഷ്​ട പരിധിയേക്കാൾ അമിതവേഗം 50കിലോ മീറ്ററിൽ താഴെയാണെങ്കിൽ  1,000 ദിർഹം പിഴ 
നിർദിഷ്​ട പരിധിയേക്കാൾ അമിതവേഗം 40കിലോ മീറ്റർ താഴെയാണെങ്കിൽ 700 ദിർഹം പിഴ 
നിർദിഷ്​ട പരിധിയേക്കാൾ അമിതവേഗം30കിലോ മീറ്റർ താഴെയാണെങ്കിൽ 600 ദിർഹം പിഴ 
നിർദിഷ്​ട പരിധിയേക്കാൾ അമിതവേഗം 20കിലോ മീറ്റർ താഴെയാണെങ്കിൽ 300 ദിർഹം പിഴ 

അപകട ഒാട്ടമോടിയാൽ പിടിവീഴും
നമ്പർ പ്ലേറ്റില്ലാതെ  വണ്ടി റോഡിൽ ഇറക്കുന്നവർക്ക്​ 3,000 ദിർഹം പിഴയും23ട്രാഫിക്​ പോയൻറും ചുമത്തും. 90 ദിവസത്തേക്ക്​ വണ്ടി കണ്ടുകെട്ടുകയും ചെയ്യും. 
ആളുകളുടെ ജീവൻ അപായപ്പെടുത്തുന്ന വിധം ഒാടിക്കുന്നവരിൽ നിന്ന്​ 2,000 ദിർഹം പിഴ ഇൗടാക്കും.23 ട്രാഫിക്​ പോയൻറുകളും രണ്ടു മാസത്തേക്ക്​ വണ്ടി പിടിച്ചു വെക്കലും പുറമെ.
റെഡ്​ സിഗ്​നൽ മുറിച്ചു കടന്നാൽ 1,000ദിർഹം പിഴയും 12 ട്രാഫിക്​ പോയൻറും ചുമത്തും. 30 ദിവസത്തേക്ക്​ വണ്ടി കണ്ടുകെട്ടുകയും ചെയ്യും.
ഗതാഗത തടസം സൃഷ്​ടിച്ചാൽ 1,000 ദിർഹം പിഴ ഒടുക്കേണ്ടി വരും. ആറ്​ ട്രാഫിക്​ പോയൻറും
പെ​െട്ടന്ന്​ റോഡ്​ വെട്ടിച്ച്​ വരുന്ന വാഹനങ്ങൾക്കും 1,000 ദിർഹം പിഴയും നാല്​ ​ ട്രാഫിക്​ പോയൻറും ചുമത്തും.

പൂസായാൽ കേസായി
മദ്യപാനവും ലഹരി ഉപയോഗവും അപകടകരമായ ശീലങ്ങളാണെന്ന്​ പറയേണ്ടതില്ലല്ലോ. മദ്യമോ മറ്റേതെങ്കിലും ലഹരിയോ പിടിച്ചിരിക്കെ വാഹനമോടിച്ചാൽ 20,000 ദിർഹം പിഴയും തടവു ശിക്ഷയും അനുഭവിക്കേണ്ടി വരും. 23ട്രാഫിക്​ പോയിൻറും രണ്ടു മാസത്തേക്ക്​ വാഹനം കണ്ടുകെട്ടലും വേറെ. ജയിൽ ശിക്ഷ അനുഭവിച്ചിറങ്ങി ഒരു കൊല്ലത്തേക്ക്​ ലൈസൻസ്​ റദ്ദാക്കാനും വ്യവസ്​്​ഥയുണ്ട്​.

മരണ വിളി ഒഴിവാക്കാം
ഡ്രൈവിങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം കഴിഞ്ഞ വർഷവും നിരവ​ധി പേരുടെ ജീവനെടുത്തിരുന്നു. വാഹനമോടിക്കുന്നവർക്കും ഒപ്പം സഞ്ചരിക്കുന്നവർക്കും മറ്റു വാഹനങ്ങൾക്കും കാൽനടക്കാർക്കുമെല്ലാം അപകടം വരുത്തിവെക്കുന്നതാണ്​ ശ്രദ്ധതെറ്റിയും മതിമറന്നുമുള്ള ഇൗ ഫോൺ സല്ലാപം. വണ്ടിയോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച്​ പിടിച്ചാൽ 800ദിർഹം പിഴയും നാല്​ ട്രാഫിക്​ പോയൻറും ചുമത്തും. വിവിധ റോഡുകളിൽ വ്യാപകമായി സ്​ഥാപിക്കുന്ന കാമറകളിലൂടെ ഇതു കണ്ടെത്തുകയും ചെയ്യും.

ചാവി തിരിക്കും മുൻപ്​ സുരക്ഷ മുറുക്കണം 

സീറ്റ്​ ബെൽറ്റുകൾ ഇനി  അലങ്കാരമല്ല, നിർബന്ധമാണ്​. ഡ്രൈവറും മറ്റു യാത്രക്കാരും ഇതു ധരിച്ചിരിക്കണം.ഇതു ഉറപ്പുവരുത്തിയില്ലെങ്കിൽ 400ദിർഹം പിഴ നൽകേണ്ടി വരും.നാല്​ ട്രാഫിക്​ പോയൻറും. കൂടെയുള്ള യാത്രക്കാർ ധരിച്ചില്ലെങ്കിൽ ഡ്രൈവർ പിഴയൊടുക്കണം.
കുട്ടികളെ മുൻ സീറ്റിൽ ഇരുത്തുന്നതിന്​ വിലക്കുണ്ട്​. കുഞ്ഞ്​ കുട്ടിക​െള ശിശു സുരക്ഷാ സീറ്റുകളിൽ ​സ്​ട്രാപ്പ്​ ധരിപ്പിച്ച്​ ഇരുത്തണം. മടിയിലിരുത്തി യാ​ത്ര വലിയ അപകടമാണ്​. ഇൻഷുറൻസോ രജിസ്​ട്രേഷനോ പുതുക്കാത്ത വാഹനങ്ങൾക്ക്​ 500 ദിർഹം പിഴ, നാല്​ ട്രാഫിക്​ പോയൻറ്​, ഏഴു ദിവസം കണ്ടു ​െകട്ടൽ എന്നിങ്ങനെയാണ്​ ശിക്ഷ.
വാഹനങ്ങളുടെ ചില്ലിൽ 50 ശതമാനത്തിലേറെ നിറം പിടിപ്പിച്ചതാണെങ്കിൽ 1,500ദിർഹം പിഴ ഒടുക്കണം എല്ലാവർക്കും ശല്യമാവുന്ന ഒച്ചയുണ്ടാക്കി ചീറിപായുന്ന വാഹനങ്ങൾക്ക്​  2,000 ദിർഹം പിഴ ചുമത്തും. ആറ്​ ട്രാഫിക്​ പോയൻറും.കാലവധി കഴിഞ്ഞ ടയറുകളുള്ള വാഹനങ്ങളുമായി ഇറങ്ങി അപകടം വരുത്തരുതേ. ഇത്തരം ടയറുകൾ​ ശ്രദ്ധയിൽപ്പെട്ടാൽ 500 ദിർഹമാണ്​ പിഴ. നാല്​ ട്രാഫിക്​ പോയൻറും ഏഴു ദിവസത്തേക്ക്​ വാഹനം പിടിച്ചു​െവക്കലും. എന്തിന്​ വെറുതേ പിഴയൊടുക്കണം, പഴയ ടയറുകൾ മാറ്റിയേക്കു.വാഹനങ്ങളിൽ സവാരിക്ക്​ പുറപ്പെടും മുൻപ്​ അവ അംഗീകൃതമാണെന്ന്​ ഉറപ്പു വരുത്തണം. 

കള്ള ടാക്​സിക്ക്​ കടുത്ത പിഴ
അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക്​ 3,000 ദിർഹം പിഴയുണ്ട്​്​. പിടിച്ചാൽ യാത്രക്കാർ പെരുവഴിയിലാവും. 24ട്രാഫിക്​ പോയൻറും 30 ദിവസത്തേക്ക്​ വാഹനം കണ്ടു ​െകട്ടലുമാണ്​ ശിക്ഷ. 

കാൽനടക്കാർക്കും നിയമം ലംഘിച്ചാൽ ശിക്ഷയുണ്ട്​, വാഹനമോടിക്കുന്നവർക്കു മാത്രമല്ല. അനുമതിയില്ലാത്തിടത്ത്​ തോന്നും പടി റോഡ്​ മുറിച്ചു കടന്നാൽ 400 ദിർഹം പിഴ നൽകേണ്ടി വരും.

COMMENTS
Disqus