LEGAL FORMALITIES / ADVICES

The first malayalam online portal to get you the information, advice, rules and regulation in Gulf countries
10:46 am
11/Jul/2017

പ്രവാസികൾ ഒറ്റക്കെട്ടായി; പ്രതിഷേധം ഫലം കണ്ടു

  • ആശങ്ക പൂർണമായും നീങ്ങിയില്ല‍

എം.ഫിറോസ്​ഖാൻ
ദുബൈ: പ്രവാസ ലോകം ഇൗയടുത്തകാലത്ത്​ കാണിച്ച ഏറ്റവും ശക്​തമായ പ്രതിഷേധവും ഒറ്റക്കെട്ടായി നടത്തിയ നീക്കങ്ങളുമാണ്​ വിദേശത്തുനിന്ന്​ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക്​ അയക്കു​േമ്പാൾ  48 മണിക്കൂർ മുമ്പ്​ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കി മുൻകൂർ അനുമതി വാങ്ങണമെന്ന്​ ഉത്തരവ്​ മരവിപ്പിക്കുന്നതിലേക്ക്​ നയിച്ചത്​.

കഴിഞ്ഞ വെള്ളിയാഴ്​ച ‘ഗൾഫ്​ മാധ്യമം’ ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടതോടെ തുടങ്ങിയ ​പ്രതിഷേധം പിന്നീട്​ ശക്​തമായ കൊടുങ്കാറ്റായി രൂപം മാറുകയായിരുന്നു. വിവിധ സംഘടനാ ​നേതാക്കളും ജനപ്രതിനിധികളും മാധ്യമങ്ങളും പ്രശ്​നത്തി​െൻറ ഗൗരവം ഉൾ​െകാണ്ട്​ ശക്​തമായ ഇടപെടലുകൾ നടത്തി. സാമൂഹിക മാധ്യമങ്ങളിലും പ്രവാസി ​ഗ്രൂപ്പുകളിലും അമർഷവും രോഷവും പുകഞ്ഞു. കാലാ കാലങ്ങളായി അവഗണന നേരിടുന്ന തങ്ങൾക്ക്​ മരിച്ചാലും അനാദരവും നന്ദികേടുമാണ്​ കാത്തിരിക്കുന്നതെന്ന അവസ്​ഥ ഭീതിയോടെയും  ഏറെ  വൈകാരികവുമായാണ്​ പ്രവാസികൾ ഉൾകൊണ്ടത്​. അതുകൊണ്ട്​ തന്നെ അവരുടെ പ്രതിഷേധം ദിവസങ്ങൾ കഴിഞ്ഞിട്ടും തണുത്തില്ല.
കഴിഞ്ഞ വ്യാഴാഴ്​ച രാ​ത്രി ഷാർജക്കടുത്ത്​ ദൈദിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ ഷാർജ വിമാനത്താവളത്തിലെ കാ​ർഗോ വിഭാഗത്തിലെത്തിയ​േപ്പാൾ ​ കരിപ്പൂരിൽ നിന്ന്​ ഇ മെയിലിൽ എത്തിയ നിർദേ​ശം ചൂണ്ടിക്കാട്ടി അവർ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. അവസാനം സാമൂഹിക പ്രവർത്തകൻ അഷ്​റഫ്​ താമരശ്ശേരി ഇടപ്പെട്ട്​ മണിക്കൂറുകളോളം സമയമെടുത്ത്​  അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമാണ്​ മൃതദേഹം വിമാനത്തിൽ കയറ്റാൻ തയാറായത്​. ഇൗ വിവരവും വിവാദ ഉത്തരവി​െൻറ വിശദാംശങ്ങളുമാണ്​  പിറ്റേന്ന്​ ‘ഗൾഫ്​ മാധ്യമം’  പ്രസിദ്ധീകരിച്ചത്​.  മൃതദേഹങ്ങൾ നിർദിഷ്​ട വിമാനത്താവളത്തിൽ എത്തുന്നതിന്​ 48 മണിക്കൂർ മുമ്പ്​ മരണ സർട്ടിഫിക്കറ്റ്​ , എംബാമിങ്​ സർട്ടിഫിക്കറ്റ്​, ഇന്ത്യൻ എംബസിയിൽ നിന്നുള്ള എൻ.ഒ.സി, റദ്ദാക്കിയ പാസ്​പോർട്ടി​െൻറ പകർപ്പ്​ എന്നിവ ഹാജരാ​ക്കണമെന്ന കരിപ്പൂർ വിമാനത്താവളത്തിൽ പുതുതായി ചുമതലയേറ്റ ഹെൽത്ത്​ ഒാഫീസർ ജലാലുദ്ദീ​െൻറ ഉത്തരവായിരുന്നു ഷാർജയിലെ കാർഗോ വിഭാഗം എടുത്തുകാട്ടിയത്​. 2005ലെ അന്താരാഷ്​ട്ര ആരോഗ്യ ചട്ടങ്ങളും ഇന്ത്യൻ വിമാന പൊതു ആരോഗ്യ ചട്ടങ്ങളും അനുസരിച്ചാണ്​ ഇൗ നിബന്ധനയെന്നായിരുന്നു ഹെൽത്ത്​ ഒാഫീസറുടെ വിശദീകരണം.

പ്രവാസി മരിച്ചാൽ ഇപ്പോൾ തന്നെ ബന്ധപ്പെട്ട രാജ്യങ്ങളിലെ പൊലീസ് ഉൾപ്പെടെയുള്ള അധികൃതരുടെയും ഇന്ത്യൻ എംബസിയുടെയുമെല്ലാം നിരവധി സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തലുകളും ലഭിച്ചശേഷമേ മൃതദേഹം നാട്ടിലെത്തിക്കാനാകൂ. നിസ്വാർഥരായ സാമൂഹിക പ്രവർത്തകരുടെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾ കാരണം സാധാരണ ഒന്നോ രണ്ടോ ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാമായിരുന്നു. എന്നാൽ ഇത്​ പിന്നെയും ദിവസങ്ങൾ വൈകിക്കുന്ന സാഹചര്യമാണ്​ പുതിയ ഉത്തരവ്​ ഉണ്ടാക്കിയത്​. പ്രതിഷേധം കത്തിനിന്ന ഞായറാഴ്​ച പോലും സൗദിയിലെ ദമ്മാമിൽ നിന്ന്​ കരിപ്പൂരിലേക്കുള്ള മൃതദേഹത്തിന്​ യാത്രാ അനുമതി കിട്ടിയില്ല. മുഖ്യമന്ത്രി ഇട​െപട്ടാണ്​ അവസാനം പ്രശ്​നം പരിഹരിച്ചത്​.

​അതോടെ പ്രശ്​ന പരിഹാരം ഉടനെയുണ്ടായില്ലെങ്കിൽ വിവിധ ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ കരിപ്പൂരിലേക്കുള്ള മൃതദേഹങ്ങൾ ഇനിയും വൈകുമെന്ന അവസ്​ഥ എല്ലാവർക്കും ബോധ്യമായി.   
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്​ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ട്ട്‌ ഹെല്‍ത്ത് ഓര്‍ഗനൈസേഷ​േൻറതാണ്​ അടിസ്​ഥാന ഉത്തരവെങ്കിലും  കരിപ്പൂരിൽ നിന്നുള്ള പുതിയ സർക്കുലറാണ്​ ഇപ്പോൾ  പ്രശ്​നങ്ങൾക്ക്​ വഴിവെച്ചത്​. അതുകൊണ്ട്​ തന്നെ കരിപ്പൂരിലേക്കുള്ള മൃതദേഹങ്ങൾക്കാണ്​ യാത്രാ തടസ്സം നേരിട്ടതും.

അതിനിടെ കഴിഞ്ഞദിവസം അശ്​റഫ്​ താമരശ്ശേരിയുടെയും  കെ.എം.സി.സി​ നേതാവ്​ അൻവർ നഹയുടെയും നേതൃത്വത്തിൽ പ്രവാസികൾ കോഴിക്കോട്​ വിമാനത്താവളത്തിൽ നേരി​െ​ട്ടത്തി പ്രതിഷേധിക്കുകയും പ്രവാസികളുടെ വികാരം അറിയിക്കുകയും ചെയ്​തു. 

വിവിധ രാഷ്​ട്രീയ^ഭരണ നേതൃത്വത്തിൽ നിന്നുള്ള സമ്മർദ്ദം കൂടിയായതോടെയാണ്​ തിങ്കളാഴ്​ച കരിപ്പൂരിൽ വിമാനത്താവള ഡയറക്​ടർ യോഗം വിളിച്ചത്​.
പ്രവാസികളുടെ വികാരം മനസ്സിലാക്കി, നേരത്തെയുള്ള രീതി തുടരാനാണ്​​ യോഗം തീരുമാനിച്ചത്​​. ബന്ധപ്പെട്ട വിമാനകമ്പനി മൃതദേഹം അയക്കുന്നതിന്​ മുമ്പ്​ കരിപ്പൂർ വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗത്തിന്​ വിവരമറിയിക്കണം. എംബാമിങ്​ സർട്ടിഫിക്കറ്റും മരണ കാരണവും അറിയിക്കണമെന്ന നിബന്ധനയിലും മാറ്റമില്ല. എന്നാൽ 48 മണിക്കൂർ മുമ്പ്​ വേണമെന്ന നിബന്ധനയില്ല. വിമാനം ഗൾഫിൽനിന്ന്​ പുറപ്പെടുന്നതിന്​ തൊട്ടുമുമ്പ്​ അറിയിച്ചാൽ മത​ി​െയന്നാണ്​ തീരുമാനമെന്ന്​ അശ്​റഫ്​ താമരശ്ശേരി ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. 

ആശങ്ക പൂർണമായും നീങ്ങിയില്ല

കരിപ്പൂർ വിമാനത്താവളത്തിൽ തിങ്കളാഴ്​ച ചേർന്ന ​േയാഗം വിദേശത്ത്​ നിന്ന്​ മൃതദേഹം കൊണ്ടുവരുന്നത്​ സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിച്ചെങ്കിലും അത്​ താൽക്കാലികമേ ആകുന്നുള്ളൂവെന്ന്​ ചൂണ്ടികാണിക്കപ്പെടുന്നു.  
കരിപ്പൂർ വിമാനത്താവള ഹെൽത്ത്​ ഒാഫീസർ പുറപ്പെടുവിച്ച ഇംഗ്ലീഷ്​ സർക്കുലർ  ഗൾഫിലെ വിമാന കമ്പനി കാർഗോ വിഭാഗങ്ങളുടെ ഫയലിൽ ഉള്ള കാലത്തോളം ആശങ്ക പൂർണമായി നീങ്ങിയെന്ന്​ പറയാനാകില്ല. ആ സർക്കുലറിനെ അസാധുവാക്കുന്ന മറ്റൊരു സർക്കുലർ ഇവിടെ എത്തിയാലേ ഭയാശങ്ക മാറി​െയന്ന്​ ഉറപ്പിക്കാനാകൂ.

മാരക പകർച്ചവ്യാധികൾ അന്താരാഷ്​ട്ര തലത്തിൽ പടരുന്നത്​ തടയാനായാണ്​ 2005 ല്‍ ലോകാരോഗ്യ സംഘടനയുടെ സമ്മേളനത്തിൽ അ​ന്താരാഷ്​ട്ര ആരോഗ്യ ചട്ടങ്ങൾ ഉണ്ടാക്കിയത്​.  
ഇതനുസരിച്ച്​ മാരകരോഗങ്ങൾ പടരുന്ന രാജ്യത്ത്​ നിന്നുള്ള കാര്‍ഗോ, ബാഗേജുകള്‍, ക​െണ്ടയിനറുകള്‍, വസ്തുക്കള്‍, മൃതദേഹങ്ങള്‍, പാര്‍സലുകള്‍, തപാലുകൾ എന്നിവ കർശനമായി നിയന്ത്രിക്കണം. ഇതി​െൻറ അടിസ്​ഥാനത്തിലാണ്​ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്​ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ട്ട്‌ ഹെല്‍ത്ത് ഓര്‍ഗനൈസേഷൻ ​ഉത്തരവിറക്കിയത്​.

ഇന്ത്യയിലേക്കുള്ള പ്രവേശന മാർഗങ്ങളായ 11 വിമാനത്താവളങ്ങള്‍, 12 തുറമുഖങ്ങള്‍, മൂന്നു  അതിര്‍ത്തി ചെക്ക് പോസ്​റ്റകള്‍ എന്നിവിടങ്ങളിലാണ്​ നിലവിൽ ​േപാർട്ട്​ ഹെൽത്ത്​ ഒാർഗനൈസേഷൻ പ്രവർത്തിക്കുന്നത്​. എങ്കിലും അന്താരാഷ്​ട്ര ചട്ടങ്ങൾ കർശനമായി പാലിക്കാൻ അവർ നിർബന്ധം പിടിച്ചിരുന്നില്ല. മൃതദേഹം അയക്കുന്നതിന്​ മുമ്പ്​ അറിയിക്കണമെന്ന വ്യവസ്​ഥ നിലവിൽ പാലിച്ചുപോരുന്നുണ്ട്​. 
എന്നാൽ 48 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്ന സമയ പരിധി പാലിക്കണമെന്ന ഒരു ഉദ്യോഗസ്​ഥ​​െൻറ സർക്കുലറാണ്​ ഇപ്പോൾ പ്രശ്​നം ഉയർന്നു വരാൻ കാരണം.
കരിപ്പൂരിൽ ഇനി ഇൗ ഉത്തരവി​െൻറ പേരിൽ പ്രശ്​നമുണ്ടാകാൻ സാധ്യതയില്ലെങ്കിലും വിദേശ​ത്തെ ഏതെങ്കിലും കാർഗോ ഏജൻറിന്​ ഇതിൽ ഉൗന്നി നിന്ന്​ പ്രയാസങ്ങൾ സൃഷ്​ടിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്​.


COMMENTS
Disqus