LEGAL FORMALITIES / ADVICES

The first malayalam online portal to get you the information, advice, rules and regulation in Gulf countries
12:15 pm
26/Aug/2017

തൊഴിലാളികളുടെ കേസുകൾക്കും പ്രവാസി ക്ഷേമനിധിയിൽ നിന്ന്​ സഹായം

ദുബൈ:  തൊഴിൽ തർക്കത്തിൽ കുടുങ്ങിയവർക്ക്​ നിയമ സഹായം നൽകുന്നതിനും സ്വന്തം കുറ്റം ​െകാണ്ടല്ലാതെ വി​േദശരാജ്യത്ത്​ വിസ കാലാവധി കഴിഞ്ഞ്​ തങ്ങേണ്ടി വന്നവരുടെ പിഴ അടക്കുന്നതിനും ഉൾപ്പെടെ വിപുലമായ ആവശ്യങ്ങൾക്ക്​ ഇന്ത്യൻ സാമൂഹിക ക്ഷേമനിധി (​െഎ.സി.ഡബ്ലിയു. എഫ്​) സെപ്​റ്റംബർ ഒന്നു മുതൽ  വിനിയോഗിക്കും. 

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ നിലവിൽ വരുന്നതോടെ  ​പ്രവാസി ഇന്ത്യൻ സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്കും സംഘർഷ മേഖലയിൽപ്പെട്ടുപോയ ഇന്ത്യക്കാർക്കും ആശ്വാസം പകരാൻ ക്ഷേമനിധി ഫണ്ട്​ പ്രയോജനപ്പെടുത്താനാവുമെന്ന്​ യു.എ.ഇയിലെ ഇന്ത്യൻ അംബാഡർ നവ്ദീപ്​ സിംഗ്​ സുരി   അറിയിച്ചു. 2009 ൽ നിലവിൽ വന്ന ക്ഷേമനിധിയിൽ യു.എ.ഇ എമ്പസിക്കു കീഴിൽ 24 കോടി രൂപ നീക്കിയിരിപ്പുണ്ട്​. 

ശമ്പളം മുടങ്ങിയും തൊഴിൽ നഷ്​ടപ്പെട്ടും മറ്റും  ജീവിതമാർഗില്ലാതെ കഷ്​ടപ്പെടുന്നവർക്ക്​ 60 ദിവസം വരെ  താമസത്തിനും നാട്ടിലേക്കുള്ള ടിക്കറ്റിനും ക്ഷേമനിധിയിൽ നിന്ന്​ പണം നൽകും.  സ്വന്തം തെറ്റുകൊണ്ടല്ലാതെ വിസാ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത്​ തങ്ങേണ്ടി വരുന്നവരുടെ പിഴ തുകയും വഹിക്കും. ഇവ നൽകാൻ ബാധ്യസ്​ഥരായ തൊഴിലുടമകളെയും സ്​പോൺസർമാരെയും ഉത്തരവാദിത്വങ്ങളിൽ നിന്ന്​ ഒളിച്ചോടാൻ അനുവദിക്കില്ല. എന്നാൽ അവർ പാപ്പരാവുകയോ നിയമകുരുക്കിൽപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിൽ എംബസിയും കോൺസുലേറ്റുകളും സഹായവുമായി എത്തുമെന്ന്​ അംബാസഡർ പറഞ്ഞു. 

ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്​ത സ്​ത്രീകൾ, മത്സ്യതൊഴിലാളികൾ, നാവികർ, തൊഴിലുടമ കള്ളക്കേസിൽ കുടുക്കി ജയിലിലക്കപ്പെട്ടവർ, ചെറിയ കുറ്റകൃത്യങ്ങളുടെ പേരിൽ നിയമകുരുക്കിൽപ്പെട്ടവർ എന്നിവർക്ക്​ ക്ഷേമനിധി ഉപയോഗിച്ച്​ നിയമസഹായം നൽകും. വലിയ കുറ്റങ്ങളിൽപ്പെട്ടവർക്കും വിദേശകാര്യമന്ത്രാലയത്തി​െൻറ അനുമതിയോടെ നിയമസഹായ സാധ്യത തേടും.  എന്നാൽ ദിയാ ധനം (ബ്ലഡ്​ മണി) നൽകാൻ ഫണ്ടിൽ നിന്ന്​ പണം നൽകില്ല, ട്യൂഷൻ ഫീസുകളും വൈദ്യുതി ബിൽ കുടിശികയുമൊന്നും നൽകാനാവില്ല. 

അടിയന്തിര വൈദ്യസഹായത്തിന്​ 5000 ഡോളർ വരെ നൽകുന്നതാണ്​ മറ്റൊരു പദ്ധതി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും സഹായം നൽകും. തികച്ചും അർഹരായ ആളുകൾക്കു മാത്രമേ തുക ലഭിക്കുന്നുള്ളൂ എന്ന്​ ഉറപ്പുവരുത്തും. ഫണ്ട​്​ വിനിയോഗം കൃത്യമായ ഒാഡിറ്റിങിനും വിധേയമാക്കും.

പ്രവാസികൾക്ക്​ നൽകുന്ന  കോൺസുലാർ  സേവനങ്ങൾക്ക്​ ഇൗടാക്കുന്ന ഫീസിൽ നിന്നാണ്​ ക്ഷേമനിധി തുക സ്വരൂപിക്കുന്നതെന്ന്​ അംബാസഡർ പറഞ്ഞു. വിവിധ കോൺസുലാർ സേവനങ്ങൾക്ക്​ ഇൗടാക്കുന്ന ക്ഷേമനിധി തുകയും വർധിപ്പിച്ചിട്ടുണ്ട്​. വിസക്കും ഒ.സി.​െഎ കാർഡുകൾക്കും 11 ദിർഹം (മൂന്ന്​ ഡോളർ), പാസ്​പോർട്ട്​ , അറ്റസ്​റ്റേഷൻ സേവനങ്ങൾക്ക്​ എട്ട്​ ദിർഹം (രണ്ട്​ ഡോളർ) എന്നിങ്ങനെയാണ്​ പുതുക്കിയ നിരക്ക്​. 

COMMENTS
Disqus