BUSINESS

The first malayalam online portal to get you the information, advice, rules and regulation in Gulf countries

വാറ്റ്: ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക്​ എങ്ങനെ തയാറെടുക്കാം?

  • സ്വന്തം കച്ചവടത്തെ വാറ്റിനായി തയ്യാറാക്കുക പ്രഥമ ഉത്തരവാദിത്തം

അഹ്സൻ അബ്ദുല്ല
08:05AM
21/08/2017

പ്രത്യേകമായി ഒഴിവാക്കപ്പെട്ട ചിലമേഖലകൾ ഒഴിച്ച്​ എല്ലാ ചരക്കുകൾക്കും സേവനങ്ങൾക്കും വാറ്റ്​ ബാധകമാണ്. വൻകിട ബിസിനസ്​ സംരംഭങ്ങൾ വാറ്റിനുള്ള തയാറെടുപ്പ്​ തുടങ്ങി കഴിഞ്ഞു. ചെറുകിട ഇടത്തരം സംരംഭങ്ങൾ ഭൂരിഭാഗവും ഇപ്പോഴും അജ്ഞതയിലോ അശ്രദ്ധയിലോ ആണ്. ഒരു ചെറുകിട ഇടത്തരം സംരംഭകൻ എന്ന നിലയിൽ നിങ്ങളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ കച്ചവട ഉത്തരവാദിത്തം വാറ്റിനായി സ്വന്തം കച്ചവടത്തെ തയ്യാറാക്കുക എന്നതാണ്.

വാറ്റിനെ കുറിച്ച് എങ്ങനെ അറിവ്​ നേടാം?

സകാത്​ ടാക്​സ്​ ഡിപ്പാർട്ട്​മെൻറിൽ രജിസ്​റ്റർ ചെയ്തവർക്ക്​ ഇമെയിൽ, എസ്.എം.എസ്​ മുഖേന വാറ്റ്​ വിവരങ്ങൾ ലഭിക്കുന്നുണ്ടാകും. അതിനു പുറമെ താഴെ പറയുന്ന സൗകര്യങ്ങൾ കൂടി പുതുതായി തുടങ്ങിയ vat.gov.sa എന്ന വെബ്‌സൈറ്റിൽ ഡിപ്പാർട്ട്​​െമൻറ്​ ഒരുക്കിയിട്ടുണ്ട്. 

  1. എഫ്.എ.ക്യൂ (faq): - വാറ്റിലെ സാങ്കേതിക സംശയങ്ങൾ തീർക്കാൻ പതിവായി ഉയരുന്ന ചോദ്യങ്ങളുടെ ഒരു പട്ടിക ഡിപ്പാർട്ട്​​െമൻറ്​ തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടിക പരിഷ്കരിച്ചുകൊണ്ടിരിക്കും.
  2. നികുതിദായക പ്രമാണം (Taxpayer Charter): -ഒരു നികുതിദായകൻ വാറ്റ്​ നിയമവ്യവസ്ഥയിൽ ഡിപ്പാർട്ട്​​െമൻറിൽ നിന്ന്​ പ്രതീക്ഷിക്കാവുന്ന ഏറ്റവും ചുരുങ്ങിയ സേവനനിലവാരവും തിരിച്ച്​ ഡിപ്പാർട്മെൻറ്​ നികുതിദായകരിൽ നിന്ന്​ പ്രതീക്ഷിക്കുന്ന സഹകരണവും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.
  3. വാറ്റ്​ മാർഗ നിർദ്ദേശങ്ങൾ (VAT Guidance Manuals): - വാറ്റ്​ നിയമമാർഗ നിർദേശങ്ങൾ ഡിപ്പാർട്ട്​മെൻറ്​ സമയോചിതമായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
  4. വാറ്റ്​ പരിശീലനങ്ങളും കോൺഫറൻസുകളും (Training sessions for SMEs in conferences & workshops): - ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി സകാത്ത്​ ആൻറ്​ ടാക്​സ്​ ഡിപ്പാർട്ട്​മെൻറ്​ഉടൻ തന്നെ പരിശീലനങ്ങളും വാറ്റ്​ കോൺഫറൻസുകളും സംഘടിപ്പിക്കും. സമയവും തീയതികളും വെബ്സൈറ്റ്​ കലണ്ടറിലൂടെ അറിയിക്കുന്നതാണ്. 
  5. വാറ്റ്​ ഹോട്ട്​ലൈൻ (VAT Hotline): - വാറ്റ്​ കസ്​റ്റമർ കെയർ സർവിസുമായി ബന്ധപ്പെടാൻ 19993 എന്നടോൾ ഫ്രീ നമ്പറിൽ വിളിക്കാം. ശനി മുതൽ വ്യാഴം വരെ രാവിലെ ഏഴു മുതൽ രാത്രി 11 വരെയാണ്​ സേവന സമയം.
  6. ഇമെയിൽ: -ഏതു സംശയനിവാരണത്തിനും vat@gazt.gov.sa എന്ന ഐഡിയിലേക്ക് ഇമെയിൽ അയക്കാവുന്നതാണ്.
  7. സോഷ്യൽ മീഡിയ ഡിപ്പാർട്ട്​മെൻറ്​ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പതിവായി അപ്ഡേറ്റ്​ ചെയ്തുകൊണ്ടിരിക്കും. കച്ചവടക്കാർക്ക് അതിലൂടെയും വിവരങ്ങൾ ശേഖരിക്കാവുന്നതാണ്.

എങ്ങനെ തയാറാകാം?

താഴെ കൊടുത്തിരിക്കുന്ന ലളിതമായ നാല്​ നടപടികളിലൂടെ വാറ്റിനായി തയ്യാറെടുക്കാം. 

1. കൃത്യമായ ധാരണയും തയ്യാറെടുപ്പും - 

  • വിവിധ സ്രോതസ്സുകളിലൂടെ വാറ്റ്​ നിയമാവലിയെ കുറിച്ച നല്ല ധാരണ ഉണ്ടാക്കുക അല്ലെങ്കിൽ വിദഗ്ധനായ ഒരു കൺസൾട്ടൻറിനെ സമീപിക്കുക.
  • സ്വന്തം ചരക്കുകളുടെയും സേവനങ്ങളുടെയും വാറ്റ്​ റേറ്റ് അറിഞ്ഞു വെക്കുക (5%, പൂജ്യം, ഒഴിവാക്കപ്പെട്ടത്).
  • വാറ്റി​െൻറ കാര്യത്തിന്​ ഡിപ്പാർട്ട്​മെൻറുമായി ബന്ധപ്പെടാൻ ബിസിനസ്സിൽ ഒരാളെ ചുമതലപ്പെടുത്തുക.

2. ചരക്കു സമാഹരണവും കൈകാര്യവും - 

  • ചരക്കു വാങ്ങുമ്പോഴും വിൽക്കുമ്പോഴും സൂക്ഷിച്ചു വെക്കുമ്പോഴും കൃത്യമായി ഇൻവോയ്‌സ്‌ ചെയ്യാനും റെക്കോർഡ്​ ചെയ്യാനുമുള്ള സംവിധാനം ഒരുക്കണം.
  • ചരക്കു സപ്ലയർമാരുടെ വാറ്റ്​ വിവരങ്ങൾ ശേഖരിച്ചുവെക്കുക.

3. വിൽപന കൗണ്ടർ - 

  • വാറ്റ് അടങ്ങിയ വില പട്ടിക കൃത്യമായി പ്രദർശിപ്പിക്കുക
  • വാറ്റ്​ നിയമാനുസൃതമായി സെയിൽസ് ഇൻവോയ്‌സ്‌ നൽകുക
  • വാറ്റ്​ നിയമത്തിനനുസൃതമായി വിൽപന റെക്കോർഡ്​ ചെയ്യാനുള്ള സംവിധാനം ഒരുക്കുക

4. നികുതി അടക്കലും റിട്ടേൺ ഫയലിങ്ങും - 

  • വാറ്റ്​ നിയമത്തിനനുസൃതമായ അക്കൗണ്ടിങ്ങിനും റെക്കോർഡ്​ സൂക്ഷിക്കാനുമുള്ള കൃത്യമായ സംവിധാനം ഉണ്ടാക്കുക
  • വാറ്റ്​ കണക്കെടുപ്പിന്​ വിദഗ്ധനായ ഒരു സ്​റ്റാഫിനെയോ കൺസൾട്ട​ൻറിനെയോ നിയമിക്കുക
  • വാറ്റ്​ ബാലൻസ്​ കൃത്യമായി അടക്കാനുള്ള ഓൺലൈൻ സംവിധാനം ഒരുക്കുക
  • ത്യസമയത്ത്​ തന്നെ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ വേണ്ട തയ്യാറെടുപ്പുകൾ ഉണ്ടായിരിക്കുക. 

ടാക്സ് ഏജൻറ് / പ്രതിനിധി

വാണിജ്യ നിക്ഷേപ മന്ത്രാലയവുമായി ചേർന്ന്​ സകാത്ത്​ ആൻറ്​ ടാക്​സ്​ ഡിപ്പാർട്ട്​മെൻറ്​, സൗദി റെസിഡൻറ്​സ്​ ആയ, ‘ടാക്സ്പ്രതിനിധി’ അല്ലെങ്കിൽ ‘ടാക്സ്ഏജൻറ്​’ ആകാൻ താൽപര്യമുള്ള ആളുകളുടെ പട്ടിക പുറത്തുവിടും. നികുതി ദായകർക്ക്​ വാറ്റ്​ നിയമ പാലനത്തിനു സഹായകമാകാനാണ് ഇത്. 

ടാക്​സ്​ പ്രതിനിധി: വാറ്റ്​ ബാധകമായ എല്ലാ പ്രവാസി കച്ചവടക്കാർക്കും ഒരു ടാക്​സ്​ പ്രതിനിധി നിർബന്ധമാണ്. ഈ ടാക്​സ്​ പ്രതിനിധിക്കും, വാറ്റ് അടക്കുന്നത്​വരെയോ ഡിപ്പാർട്ട്​​െമൻറ്​ ഒഴിവാക്കി കൊടുക്കുന്നത്​ വരെയോ, പ്രവാസി നികുതി ദായക​െൻറ നികുതി കുടിശ്ശികയിൽ കൂട്ടുത്തരവാദിത്തം ഉണ്ടാകും.

ടാക്സ് ഏജൻറ്​: വാറ്റ്​ ബാധകമായ റസിഡൻറ്​ കച്ചവടക്കാർക്ക് ഒരു ടാക്സ് ഏജൻറിനെ നിയമിക്കാം. തനിക്ക്​ വേണ്ടി വാറ്റ്​ കൈകാര്യം ചെയ്യാൻ വേണ്ടി ആണ്ഏജൻറിനെ നിയമിക്കുന്നത്. ഏജൻറിനെ നിയമിച്ചത് ഓൺലൈൻ ആയി ഡിപ്പാർട്ട്​മെൻിനെ അറിയിക്കണം.
ഒരുനികുതി ദായക​െൻറ വിവരശേഖരണം നടത്തുന്നത്​ പോലെതന്നെ ഡിപ്പാർട്ട്​​െമൻറിന്​ അയാളുടെ ടാക്​സ്​ പ്രതിനിധിയുടെയോ ടാക്സ് ഏജൻറി​െൻറയോ വിവരങ്ങൾ ആരായാം.


വാറ്റ്​ രജിസ്ട്രേഷൻ തീയതി

നികുതി ബാധിതമായ വാർഷിക വിറ്റു വരവ് 375,000 റിയാലിനു മുകളിൽ ഉള്ളവർ  2017 ഡിസംബർ 20 നുള്ളിൽ വാറ്റിൽ രജിസ്​റ്റർ ചെയ്തിരിക്കണം. അതേ സമയം വാർഷിക വിറ്റുവരവ്​ മുകളിലെ പരിധികടക്കുകയും എന്നാൽ ഒരു മില്യൺ റിയാലിന്​ താഴെയും ആണെങ്കിൽ രജിസ്​റ്റർ ചെയ്യാൻ  2018 ഡിസംബർ 20 വരെ സമയമുണ്ട്. ചുരുക്കി പറഞ്ഞാൽ ഒരു മില്യൺ റിയാലിന്​ മുകളിൽ വാർഷിക വിറ്റുവരവ്​ ഉള്ളവർ 2017 ഡിസംബർ 20 നുള്ളിലും അതിനു താഴെ ഉള്ളവർ 2018 ഡിസംബർ 20 നുള്ളിലും രജിസ്​റ്റർ ചെയ്‌താൽ മതിയാകും. ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ 2017 മുതൽ ആരംഭിക്കും.

 

വാറ്റ്​ റിട്ടേൺ ഫയലിങ്​

വാർഷിക വിറ്റുവരവ്  ഫയലിങ്​
40 മില്യൺ വരെ ത്രൈമാസികം*
40 മില്യണിനു മുകളിൽ എല്ലാ മാസവും

* ഫയലിങ്​ മാസത്തിൽ ആക്കാൻ വേണമെങ്കിൽ അപേക്ഷിക്കാവുന്നതാണ്​
ഓരോ മാസത്തേയും അല്ലെങ്കിൽ ത്രൈമാസത്തെയും റിട്ടേൺ അടുത്തമാസം അവസാന തീയതിക്കുള്ളിലാണ്​ ഫയൽ ചെയ്യേണ്ടത്.

ഉദാഹരണമായി -

  • മാസ ഫയലിങ്​ ഉള്ളവർക്ക്​ ജനുവരിയിലെ ഫയലിങ്​ ഫെബ്രുവരി 28നുള്ളിൽ ചെയ്യണം.
  • ത്രൈ മാസഫയലിങ്​ ഉള്ളവർക്ക്​ ജനുവരി മാർച്ച്​ കാലയളവിലെ ഫയലിങ്​ ഏപ്രിൽ 30നുള്ളിൽ ചെയ്യണം.
COMMENTS