BUSINESS

The first malayalam online portal to get you the information, advice, rules and regulation in Gulf countries

ഫ്രീ സോണിൽ വാറ്റിന്​ സാധ്യത

  • കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ്​ മാധ്യമം പ്രസിദ്ധീകരിച്ച വാറ്റ്​ സംബന്ധമായി വായനക്കാരിൽ നിന്ന്​ ലഭിച്ച ​സ​ംശയങ്ങൾക്കുള്ള മറുപടി

അജ്​മൽ പൊറോറ
06:50AM
20/08/2017

അടുത്ത ജനുവരിയിൽ യു.എ.ഇയിൽ നടപ്പാക്കാനിരിക്കുന്ന മൂല്യ വർധിത നികുതി (വാറ്റ്​) സംബന്ധിച്ച്​ ഗൾഫ്​ മാധ്യമം വായനക്കാർ നൂറുകണക്കിന്​ സംശയങ്ങളാണ്​ ഉന്നയിക്കുന്നത്​.  വാറ്റ്​ നടപ്പാക്കുന്നത്​ സംബന്ധിച്ച പൂർണ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. എങ്കിലും ​പൊതു ചിത്രം ഏതാണ്ട്​ ലഭ്യമാണ്​. കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ്​ മാധ്യമം പ്രസിദ്ധീകരിച്ച വാറ്റ്​ സംബന്ധമായ വാർത്തകളിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചിരുന്നു. വായനക്കാരിൽ നിന്ന്​ വാട്ട്​സാപ്പ്​ വഴിയും ഇ മെയിൽ വഴിയും ലഭിച്ച ​സംശയങ്ങൾക്കുള്ള മറുപടിയാണ്​ ഇതോടൊപ്പം. 

●    എന്തെല്ലാം ഉത്​പന്നങ്ങളും സേവനങ്ങളുമാണ്​ വാറ്റി​െൻറ പരിധിയിൽ വരിക ​?
⌛    എല്ലാവിധ ചരക്കുകളും സേവനങ്ങളും വാറ്റി​െൻറ പരിധിയിൽ വരുന്നതാണ്​.  ഇലക്​ട്രോണിക്​സ്​, സ്​മാർട്ട്​ ഫോൺ, കാറുകൾ, ആഭരണങ്ങൾ, വാച്ചുകൾ, ഭക്ഷണ സാധനങ്ങൾ, വിനോദങ്ങൾ എന്നിവ വാറ്റി​െൻറ പരിധിയിൽ വരും​. അതേസമയം സാമ്പത്തിക സേവനങ്ങൾ, ആരോഗ്യം, വിദ്യഭ്യാസം,  പുതിയ താമസ കെട്ടിടം, പ്രാദേശിക ഗതാഗതം, തരിശുഭൂമി മുതലായവ വാറ്റി​െൻറ പരിധിയിൽ നിന്ന്​ ഒഴുവാക്കിയിട്ടുണ്ട്​. 


●    ഫ്രീ സോൺ കമ്പനികൾക്ക്​ വാറ്റ്​ ബാധകമാണോ?
⌛    ഫ്രീ സോൺ കമ്പനികളെ നികുതി​ പരിധിയിൽ കൊണ്ടുവരുന്നതുമായി ഇതുവരെയും വിശദീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇത്തരം കമ്പനികളെ നികുതി​  പരിധിയിൽ കൊണ്ടുവരാൻ സാധ്യതകളേറെയാണ്​. എങ്കിലും ഫ്രീസോൺ കമ്പനികൾ ​ഫ്രീസോണിന്​ പുറത്ത്​ നടത്തുന്ന ഇടപാടുകൾക്ക്​ നികുതിയുണ്ടാകും.

●    ടെക്​സ്​റ്റൈൽ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നയാളാണ്​ ഞാൻ. 3,75,000 ദിർഹത്തിൽ കൂടതൽ ബിസിനസുള്ള ടെക്​സ്​​െറ്റെൽസിൽ ഇപ്പോൾ എക്​സൽ ഉപയോഗിച്ചാണ്​ ചെയ്യുന്നത്​. അതിൽ എത്ര ശതമാനം വീതമാണ്​ വാറ്റ്​  കാണേണ്ടത്​? എങ്ങ​നെയാണ്​ നികുതി അടക്കേണ്ടത്​? വാറ്റിന്​ പ്രത്യേകം സോഫ്​റ്റ്​വെയർ ഉണ്ടോ? നിലവിലെ സോഫ്​റ്റ്​ വെയറിലേക്ക്​ ഏതെങ്കിലും അപ്​ഡേഷൻ ആവശ്യമു​ണ്ടോ? ഉപഭോക്​താക്കൾക്ക്​ നൽകുന്ന എല്ലാ ബില്ലുകളും സൂക്ഷിച്ചുവെ​ക്കേണ്ടതുണ്ടോ? ഇതുവരെ മാന്വലായി മാത്രം ചെയ്​തിരുന്ന ഷോപ്പുകൾ ഇതിനായി കമ്പ്യൂട്ടർ വൽക്കരിക്കേണ്ടതുണ്ടോ​?
⌛    3,75,000 ദിർഹത്തിൽ കൂടുതൽ വിറ്റുവരുള്ള സ്​ഥാപനങ്ങൾ നിർബന്ധമായും ടാക്​സ്​ രജിസ്​ട്രേഷൻ ചെയ്യുകയും നിലവിലെ ഡ്യൂട്ടിയായ അഞ്ച്​ ശതമാനമോ അല്ലെങ്കിൽ പൂജ്യം ശതമാനമോ നികുതി​ കാണിച്ചിരിക്കുകയും വേണം. ഒാൺലൈൻ വഴിയാണ്​ നികുത​ റി​േട്ടൺ സമർപ്പിക്കേണ്ടത്​. 
    നിലവിലെ സോഫ്​റ്റ്​വെയർ അപ്​ഡേറ്റ്​ ചെയ്​തോ അല്ലെങ്കിൽ പുതിയ സോഫ്​റ്റ്​വെയർ സ്​ഥാപിച്ചോ ബില്ലിങ്​ പ്രശ്​നങ്ങൾ പരിഹരിക്കാവുന്നതാണ്​. 
    ചുരുങ്ങിയത്​ അഞ്ച്​ വർഷമെങ്കിലും കണക്കുകൾ സൂക്ഷിച്ച്​ വെക്കേണ്ടതാണ്​. മാന്വലായോ, സോഫ്​റ്റ്​ കോപ്പിയായോ കണക്കുകൾ സൂക്ഷിക്കാവുന്നതാണ്​. കൃത്യമായ കണക്കുകൾ സമയ ബന്ധിതമായി ഫെഡറൽ ടാക്​സ്​ അതോറിറ്റിക്ക്​ സമർപ്പിക്കേണ്ടതാണ്​. 

●    വായ്​പ ആവശ്യങ്ങൾക്ക്​ വേണ്ടത്ര ഇടപാടുകൾ ഇല്ലാതെ വരുന്ന സമയത്ത്​ സഹോദര സ്​ഥാപനങ്ങളുടെ കണക്കുകളുടെ ​​േചർത്ത്​ കൂടുതലായി ഇടപാടുകൾ കാണിച്ച്​ ബാങ്കിൽ നിന്ന്​ വായ്​പ സംഘടിപ്പിക്കുന്ന രീതിയുണ്ട്​. ഇങ്ങനെ​ ബാങ്കിന്​ നൽകുന്ന  കണക്ക്​ ഗവൺമെൻറിന്​ നൽകേണ്ട കണക്കിൽ വരു​േമാ? അത്​ വാറ്റി​െൻറ പരിധിയിൽ വരുമോ?
 ⌛ ബാങ്കുകൾക്ക്​ സമർപ്പിക്കുന്ന കണക്കുകൾ ഗവൺമെൻറി​ന്​ സമർപ്പിക്കണമെന്ന്​ നിയമം അനുശാസിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ എഫ്​.ടി.എയുടെ പരിധിയിൽ വരുന്നില്ല. നികുതി വെട്ടിപ്പുകളെ കുറിച്ചന്വേഷിക്കുക മാത്രമാണ്​ ഫെഡറൽ ടാക്​സ്​ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്നത്​

●    ഒാഫിസ്​ അനുബന്ധ വസ്​തുക്കളുടെ വിതരണമാണ്​ എ​േൻറത്​. പല വ്യവസ്​ഥകളിലായി പലർക്കും ഒാഫിസ്​ ആവശ്യത്തിനുള്ള   പേപ്പർ, പ്രിൻറർ, കാറ്റ്​റിഡ്​ജ്​ തുടങ്ങിയവ കടമായിട്ടാണ്​ നൽകുന്നത്​. അപ്പോൾ ഉപഭോക്​താക്കളിൽ നിന്നും എങ്ങിനെയാണ്​ വാറ്റ്​ സ്വീകരിക്കേണ്ടത്​?
⌛    നികുതി​ അടക്കാനുള്ള പ്രധാന കണ്ടീഷനായി പറയുന്നത്​ നാല്​ കാര്യങ്ങളാണ്​. 1. ഡെലിവറി ഒാഫ്​ ഗുഡ്​സ്​ അഥവാ സർവീസ്​. 2. ട്രാൻസ്​ഫർ ഒാഫ്​ ഒാണർഷിപ്പ്​ 3. റസീപ്​റ്റ്​ ഒാഫ്​ പേയ്​മെൻറ്​​ 4. ഇഷ്യൂ ഒാഫ്​ ഇൻവോയ്​സ്​. ഇതിൽ ഏതെങ്കിലും കാര്യം പൂർത്തീകരിച്ചൽ നികുതി​ കൊടുക്കൽ നിർബന്ധമാണ്​. കിട്ടാക്കടങ്ങൾക്ക്​ പ്ര​േത്യകമായി കണക്കുകൾ സമർപ്പിക്കുകയും സർക്കാരിൽ നിന്ന്​ നികുതി തുക തിരികെ ലഭ്യമാക്കുകയും ചെയ്യാവുന്നതാണ്​. 

●    ടെക്​നിക്കൽ സർവീസ്​ കമ്പനിയുടെ കീഴിൽ ചെയ്യുന്ന പെയിൻറിങ്​, കൽപ്പണി, ഫിറ്റ്​ ഒൗട്ട്​ ജോലികൾ എന്നിവക്ക്​  പുതിയ വാറ്റ്​ ബാധകമാകുമോ?
⌛  താമസ കെട്ടിടങ്ങളെ നികുതിയുടെ ​ പരിധിയിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. ടെക്​നിക്കൽ കമ്പനികൾ അവരുടെ സേവനം കൊടുക്കുന്നത്​ വാറ്റ്​ പരിധിയിൽവരാത്ത സ്​ഥാപനങ്ങൾക്കാണെങ്കിൽ അത്തരം ​േസവനങ്ങൾ നികുതിയുടെ ​ പരിധിയിൽ  വരില്ല എന്നാണറിയുന്നത്​.

●    കമ്പനികൾക്ക്​ യൂനിഫോമുകൾ തയ്യാറാക്കി നൽകുന്ന കമ്പനിയാണ്​ എ​േൻറത്​. ഇത്​ വാറ്റ​ി​െൻറ പരധിയിൽ വരുമോ? അതി​േനാടൊപ്പം ഉപഭോക്​താക്കളുടെ ആവശ്യപ്രകാരം ഒൗട്ട്​ സോഴ്​സായി ചില ഒാഫ്​സെറ്റ്​ അച്ചടി ജോലികൾ ചെയ്യുന്നു. വാറ്റ്​  ഇവക്ക്​ ​ ബാധകമാകുമോ?.
⌛    ടൈലറിങ്​ യൂനിറ്റുകളും വാറ്റി​െൻറ പരിധിയിൽ വരുന്നുണ്ട്​. എന്നാൽ അച്ചടി മാധ്യമങ്ങളെയും അച്ചടി​ കമ്പനികളെയും വാറ്റി​െൻറ പരിധിയിൽ ഒഴിവാക്കാൻ സാധ്യതകളുണ്ട്​. ഇതുവരെയും ഇത്തരം കാര്യങ്ങളിൽ വ്യക്​തത വന്നിട്ടില്ല.

●    എൻജിനീയറിങ്​ കൺസൾട്ടൻസി സ്​ഥാപനങ്ങൾ വാറ്റിന്​ കീഴിൽവരുമോ?
⌛  എല്ലാതരം ചരക്കുകളും സേവനങ്ങളും വാറ്റി​െൻറ പരിധിയിൽവരുന്നുണ്ട്​. എങ്കിലും അത്യാവശ്യമായ ഭക്ഷ്യ ഉത്​പന്നങ്ങൾ നികുതിയുടെ ​ പരിധിയിൽനിന്നും ഒഴിവാക്കാൻ സാധ്യതകളേറെയാണ്​.  എല്ലാതരം  കൺസൾട്ടൻസി സേവനങ്ങളും വാറ്റി​െൻറ പരിധിയിൽ വരുന്നുണ്ട്​. 

●    എയർലെൻ ടിക്കറ്റിങ്​, വിസിറ്റിങ്​ വിസ സേവനം ചെയ്യുന്ന ട്രാവൽസ്​ മേഖലയെ എങ്ങിനെയാണ്​ വാറ്റ്​ ബാധകമാവുക?
⌛    വിമാന ടിക്കറ്റുകൾ ഇഷ്യൂ ചെയ്യുന്ന സമയത്ത്​ തന്നെ കമ്പനികൾ നികുതി ഇൗടാക്കുന്നനതായിരിക്കും. ട്രാവൽ ഏജൻസികൾ അവരുടെ സേവനത്തിന്​ നികുതി​ ഇൗടാക്കിയാൽ മതിയാവുന്നതാണ്​. സന്ദർശക വിസയുടെ കാര്യത്തിൽ സർക്കാർ നിരക്ക്​ നികുതി കൂടി അടങ്ങുന്നതായിരിക്കും. ട്രാവൽ ഏജൻസികൾ അവയുടെ സേവന നിരക്കിന്​​ മുകളിലാണ്​ നികുതി​ ഇടാക്കേണ്ടത്​.

●    സൂപ്പർമാർക്കറ്റുക​ളിൽ വാറ്റ്​ എങ്ങനെയാണ്​ വരിക ?
⌛    3,75,000 ൽകൂടുതൽ വിറ്റുവരവുള്ള എല്ലാ സൂപ്പർമാർക്കറ്റുകളും വാറ്റ്​ പരിധിയിൽ വരും​. വാങ്ങലി​െൻറയും വിൽപ്പനയുടെയും അടിസ്​ഥാനത്തിലാണ്​ സൂപ്പർമാർക്കറ്റുകൾ നികുതി അടക്കേണ്ടത്​. ഇൻപുട്ട്​ ടാക്​സ്​, ഒൗട്ട്​പുട്​ ടാക്​സ്​, ക്രെഡിറ്റ്​ സിസ്​റ്റമായിരിക്കും. ഇവിടെ അവലംബിക്കേണ്ടി വരിക. 

●    അബൂദബി ആസ്​ഥാനമായി പ്രവർത്തിക്കുന്ന ട്രേഡിങ്​ കമ്പനിയാണ്​ എ​​േൻറത്​.കമ്പനിയുടെ വാറ്റ്​ രജി​സ്​ട്രേഷൻ എങ്ങിനെയാണ്? ഏത്​ ഒാഫിസിനേയാണ്​ രജിസ്​ട്രേഷനായി സമീപീക്കേണ്ടത്​?
⌛     ഫെഡൽ ടാക്​സ്​ അതോറിറ്റിയിലാണ്​ വാറ്റ്​ രജിസ്​​ട്രേഷൻ ചെയ്യേണ്ടത്​. ഗ്രൂപ്പ്​ കമ്പനികൾക്ക്​ സിംഗിൾ രജിസ്​ട്രേഷൻ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​.  വ്യത്യസ്​ത എമിറേറ്റുകളിൽ ബിസിനസ്​ ചെയ്യുന്ന സ്​ഥാപനങ്ങൾ അവരുടെ ഇൻവോയിസിൽ ഏത്​ എമിറേറ്റിലാണോ ഇടപാടുകൾ  നടത്തുന്നത്​ ആ എമിറേറ്റി​െൻറ പേര്​ രേഖപ്പെടുത്തിയിരിക്കണം. റി​േട്ടൺ സമർപ്പിക്കുന്ന സമയത്തും വ്യത്യസ്​ത എമിറ്റേുകളിലെ ഇടപാടുകൾ വേറെ തന്നെ കാണിക്കണം.

●    വാറ്റ്​ രജിസ്​റ്റർ, റി​േട്ടൺ, ഫയലിങ്​ തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാമോ? പുതിയ പ്രോഗ്രാം ചെയ്യണോ. പുതിയ ഇൻവോയ്​ വേണമോ ?
 ⌛    ഒാൺലൈൻ വഴിയാണ്​ വാറ്റ്​ റി​േട്ടൺ സമർപ്പിക്കേണ്ടത്​. ചുരുങ്ങിയത്​ അഞ്ച്​ വർഷമെങ്കിലും കണക്കുകൾ സൂക്ഷിച്ചു വെക്കേണ്ടതാണ്​. നിലവിലെ സിസ്​റ്റത്തിൽ മാറ്റം വരുത്തി ഉപയോഗിക്കാവുന്നതാണ്​. ഇൻവോയിസിൽ കൃത്യമായ നികുതി വിവരങ്ങൾ​ ഉണ്ടായിരിക്കണം .ഏത്​ എമിറേറ്റിലാണോ ഇടപാടുകൾ നടത്തുന്നു എന്നതും ഇൻവോയിസിൽ കാണിച്ചിരിക്കണം.

●നികുതിയുമായി ബന്ധപ്പെട്ട്​ യു.എ.ഇയിൽ ഗവൺമെൻറ്​ നിയമം ഇറക്കിയിട്ടുണ്ടോ ?
⌛    യു.എ.ഇ ഗവൺമെൻറ്​ ഇതുവരെയും വാറ്റ്​ നിയമം ഇറക്കയിട്ടില്ല. എങ്കിലും ടാക്​സ്​ പ്രൊസീജ്യർ നിയമം ഇറക്കിയിട്ടുണ്ട്​. സെപ്​റ്റംബറോടെ  കൃത്യമായ വാറ്റ്​ നിയമം വരു​െമന്നാണ്​ പ്രതീക്ഷിക്കുന്നത്​.

●    ഒാഫ്​ഷോർ ബിസിനസിനെ  എങ്ങിനെയാണ്​ വാറ്റ്​ ബാധകമാവുക?
⌛    ഒാഫ്​ഷോർ കമ്പനികൾ വാറ്റ്​ പരിധിക്ക്​ പുറത്താവാനാണ്​ സാധ്യതകൾ. മെയിൻലാൻറ്​ ബിസിനസ്​ ചെയ്യു​േമ്പാൾ മാത്രമേ അത്തരം കമ്പനികൾക്ക്​ വാറ്റ്​ബാധകമാകാൻ സാധ്യതയുള്ളത്​. ഇത്തരം കാര്യങ്ങളിൽ ഇനിയും വ്യക്​തത ലഭിക്കേണ്ടതുണ്ട്​.
 

COMMENTS
അജ്​മൽ പൊറോറ‍
കമ്പനി സെക്രട്ടറി, കോർപ്പറേറ്റ്​ ലോ കൺസൾട്ടൻറ്
CATEGORY
TAX
TAGS
#VAT #FREEZONE #UAE #BUSINESS #CLICK4M