BUSINESS

The first malayalam online portal to get you the information, advice, rules and regulation in Gulf countries

വാറ്റ്​ ജനുവരിയിൽ; ഒരുങ്ങാം നേരത്തേ

  • 2018 ജനുവരി ഒന്നിന് ​തന്നെ സൗദിയിൽ വാറ്റ്​ നടപ്പിൽ വരും.

  • പ്രത്യേകം ചില മേഖലകൾ ഒഴികെ എല്ലാ കച്ചവടങ്ങൾക്കും സേവനങ്ങൾക്കും ബാധകമാണ്.

അഹ്സൻ അബ്ദുല്ല
08:11AM
14/08/2017

കഴിഞ്ഞ വർഷം ഒപ്പുവെച്ച കോമൺ വാറ്റ്​ കരാർ അനുസരിച്ച്​ ജി.സി.സി അംഗരാജ്യങ്ങൾ 2019 ജനുവരിക്കകം മൂല്യവർധിത നികുതി (വാറ്റ്) നടപ്പാക്കണം.മറ്റു അംഗങ്ങളെ അപേക്ഷിച്ചു വാറ്റ്​ നടപ്പാക്കുന്നതിൽ മുന്നിലാണ്​ സൗദി അറേബ്യ. എണ്ണയിതര വരുമാന സ്രോതസ്സുകൾ കണ്ടെത്തുന്നതി​െൻറ ഭാഗമാണ് ഈ നികുതിയും. 
2018 ജനുവരി ഒന്നിന് ​തന്നെ സൗദിയിൽ വാറ്റ്​ നടപ്പിൽ വരും. ജൂലൈയിൽ തന്നെ ഡ്രാഫ്​റ്റ്​ വാറ്റ്​ നിയമം പുറത്തിറക്കി കഴിഞ്ഞു. 
ഗൾഫ്​ രാജ്യങ്ങൾക്ക്​ പരിചയമില്ലാത്ത ഈ നികുതി സമ്പ്രദായം ഇന്ത്യയിലെ ചരക്കു സേവന നികുതി (ജി.എസ്​.ടി) പോലെ എല്ലാ കച്ചവടങ്ങൾക്കും സേവനങ്ങൾക്കും ബാധകമാണ്. ചിലമേഖലകളെ പ്രത്യേകം ഒഴിവാക്കിയിട്ടുമുണ്ട്.

വാറ്റ് എന്നാൽ...

വാല്യൂ ആഡഡ്​ ടാക്സ് എന്നതി​െൻറ ചുരുക്കമാണ്​ വാറ്റ് (VAT) അഥവാ മൂല്യവർധിത നികുതി. 
രാജ്യത്തെ കച്ചവടം ചെയ്യപ്പെടുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യത്തിൻമേൽ ചുമത്തുന്ന പരോക്ഷ നികുതി ആണ്​ വാറ്റ്. 
ചരക്കുകളുടെയും സേവനങ്ങളുടെയും ഓരോ കൈമാറ്റത്തിലും വരുന്ന മൂല്യവർധനവിൻ മേൽ ആണ്​ വാറ്റ്​ ചുമത്തപ്പെടുന്നത്. ഓരോ കൈമാറ്റത്തിലും ചുമത്തപ്പെടുന്ന നികുതിയുടെ പൂർണഭാരം വഹിക്കുന്നത് അവസാന ഉപഭോക്താവായിരിക്കും.  ചരക്കുകളും സേവനങ്ങളും നികുതി അടക്കം നൽകി ആയിരിക്കും ഇനി വാങ്ങേണ്ടത്.

നികുതി ശതമാനം എത്ര?

ജി.സി.സിയിൽ മൊത്തം 5 ശതമാനം ആണ്​ വാറ്റ്. ആഗോള വാറ്റ്/ജി.എസ്.ടി ശതമാനം 12 നേക്കാൾ വളരെ താഴെയാണ്​ ജി.സി.സി വാറ്റ്​ നിരക്ക്. ചില മേഖലകളെ ഒഴിവാക്കുകയും (exempted) ചിലതിനെ പൂജ്യം റേറ്റ് (zero rate) ഗണത്തിൽ പെടുത്തുകയും ചെയ്തിട്ടുണ്ട്. 
ഒഴിവാക്കിയവ-: വിദ്യാഭ്യാസം, ആരോഗ്യം, പൊതുമേഖല ഗതാഗതം, സാമ്പത്തിക സേവനങ്ങൾ മുതലായവയാണ്‌. അതായത്​ കൂടുതലും സർക്കാർ -പൊതുമേഖലകൾ. എണ്ണ ഉൽപാദനവുമായി ബന്ധപ്പെട്ട മേഖല ഒഴിവാക്കാനോ പൂജ്യം റേറ്റിൽ പെടുത്താനോ അംഗരാജ്യങ്ങൾക്കു അധികാരം ഉണ്ട്. ഒഴിവാക്കപ്പെട്ട മേഖലകൾ വാറ്റ്​ നിയമപരിധിയിൽ നിന്ന്​ പൂർണമായും പുറത്താണ്. 
അതേ സമയം പൂജ്യം റേറ്റിൽ വരുന്ന മേഖലകളുടെ നിരക്ക്​ എപ്പോൾ വേണമെങ്കിലും സർക്കാരിന്​ കൂട്ടാം. 

എപ്പോഴാണ്​ നിങ്ങൾ വാറ്റിൽ രജിസ്​റ്റർ ചെയ്യേണ്ടത്?

വാർഷിക വിറ്റുവരവ് 1,87,500 സൗദി റിയാലിന്​ കുറവുള്ളവർ വാറ്റിൽ രജിസ്​റ്റർ ചെയ്യേണ്ടതില്ല. 1,87,500 മുകളിൽ 3,75,000 സൗദി റിയാൽ വരെ വാർഷിക വിറ്റു വരവുള്ളവർക്ക് ഐച്​ഛികമാണ്. 
3,75,000 സൗദി റിയാലിനു മുകളിൽ വാർഷിക വരുമാനമുള്ളവർ നിർബന്ധമായും വാറ്റ്​ നിയമത്തിൽ രജിസ്​റ്റർ ചെയ്യണം. ഫലത്തിൽ എല്ലാ കച്ചവട സ്ഥാപനങ്ങളും രജിസ്​റ്റർ ചെയ്യേണ്ടിവരും. വാറ്റ്​ പ്രാബല്യത്തിൽ വന്നതിനു ശേഷം രജിസ്​റ്റർ ചെയ്യാത്തവർക്ക്​ ചരക്കുകൾ വാങ്ങാനോ വിൽക്കാനോ സാധിക്കില്ല.
സൗദിയിൽ വാറ്റ്​ കൈകാര്യം ചെയ്യുന്നത്​ സകാത്ത്​ ആൻഡ്​ ടാക്​സ്​ ഡിപ്പാർട്മെൻറായിരിക്കും. ജൂലൈയിൽ ഡ്രാഫ്​റ്റ്​ നിയമം ഇറക്കുകയും ആഗസ്​റ്റ്​ 19 വരെ പൊതുജനങ്ങൾക്ക്​ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള സമയവും നൽകിയിട്ടുണ്ട്. 
ശേഷം രജിസ്ട്രേഷൻ നടപടികൾ തുടങ്ങും. വ്യാപാരികൾ ഡിപ്പാർട്ട്​​െമൻറ്​ വെബ്സൈറ്റ്​ സസൂക്ഷമം പിന്തുടരണം.


ഒരു കച്ചവട കൈമാറ്റ ശൃംഖലയില്‍  വാറ്റ് എങ്ങനെ പ്രാവര്‍ത്തികമാവുന്നു

ഒരു ഫർണിച്ചർ കച്ചവടത്തി​ൻെറ ഉദാഹരണം

വിൽപന വില

(വാറ്റ് ഇല്ലാതെ)

5%

വാറ്റ് വിൽപനവില

(വാറ്റ് ഉൾപ്പടെ)

വാങ്ങുമ്പോൾ കൊടുത്ത വാറ്റ് സർക്കാറിലേക്ക് അടക്കേണ്ട വാറ്റ്
ഫർണിച്ചർ നിർമാതാവ് 100.00 5.00 105.00

(0.00)

*വാറ്റ് ഇല്ല എന്ന സങ്കൽപത്തിൽ

5.00
ഫർണിച്ചർ മൊത്തവിതരണം

150.00

7.50 157.50 (5.00)

2.50

(7.50-5.00)

ഫർണിച്ചർ ഷോറൂം 200.00 10.00 210.00 (7.50)

2.50

(10.00-7.50)

ഉപഭോക്താവ്​ വഹിക്കുന്ന നികുതി    10.00

  1. ഫർണിച്ചർ നിർമാതാവ് 5% നികുതി ചേർത്ത്​ മൊത്ത കച്ചവടക്കാരനു വിൽക്കുന്നു. നിർമാതാവിന്​ വസ്തുക്കൾ വാങ്ങുമ്പോൾ നികുതി ഒന്നും ഇല്ലാത്തത്​ കൊണ്ട് അയാൾ സർക്കാറിലേക്ക്​ അടക്കേണ്ട നികുതി 5 റിയാൽ ആണ്. ഈ അധിക ചെലവ് അയാൾ മൊത്ത വിതരണക്കരന്​ കൈമാറുന്നു. മുമ്പ്​ 100 റിയാലിന്​ വാങ്ങിയിരുന്ന വിതരണക്കാരൻ ഇപ്പോൾ 105 റിയാലിനാണ്​ ഫർണിച്ചർ വാങ്ങുക.
  2. മൊത്ത വിതരണക്കാരൻ അയാളുടെ വിൽപന വില ആയ 150 റിയാലിൻമേൽ 5% നികുതി പിരിക്കുന്നു = 7.50റിയാൽ. നിർമാതാവി​െൻറ പക്കൽ നിന്നും വാങ്ങുമ്പോൾ അടച്ച 5 റിയാൽ നികുതി കഴിച്ച്​ ബാക്കി 2.50 റിയാൽ ആണ് അയാൾ സർക്കാരിലേക്ക് അടക്കേണ്ടത്. ഈ 2.50 റിയാൽ വിതരണക്കാരൻ വസ്തുവിൽ ചേർത്ത മൂല്യത്തി​െൻറ 5% ആണെന്ന്​ കാണാം (50 x 5%). ഈ 2.50 റിയാലി​െൻറ അധികചെലവ് അയാൾ ഷോറൂം കാരന്​ കൈമാറുന്നു. മുൻമ്പ്​ 150 റിയാലിന്​ ഫർണിച്ചർ വാങ്ങിയിരുന്ന ഷോറൂം ഇപ്പോൾ 157.50 റിയാലിനാണ്​ വാങ്ങുക. 
  3. ഷോറൂമിൽ ഫർണിച്ചർ വിൽപന വിലയായ 200 റിയാലിൻമേൽ 5% നികുതി ചാർത്തുന്നു = 10 റിയാൽ. വിതരണക്കാര​െൻറ പക്കൽ നിന്നും വാങ്ങുമ്പോൾ അടച്ച 7.50 റിയാൽ കഴിച്ച്​ ബാക്കി 2.50 റിയാൽ ഇയാൾ സർക്കാറിലേക്ക് അടക്കണം. അപ്പോൾ മുമ്പ്​ 200 റിയാലി​െൻറ ഫർണിച്ചർ വാങ്ങിയിരുന്ന ഉപഭോക്താവ് ഇനി 210 റിയാലിന് ആണ്​ വാങ്ങുക. ഈ പത്തു റിയാൽ ആണ്​ മൊത്തം ഈ വിതരണ ശൃംഖലയിൽ വന്നിട്ടുള്ള നികുതി എന്ന്​ നമുക്ക്​ കാണാം (5+2.50+2.50).

കച്ചവടക്കാർ എങ്ങനെ തയാറെടുക്കണം

ജനുവരി 1, 2018 മുതൽ വാറ്റ്​ നടപ്പിൽ വരും എന്ന്​ സൗദി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാൽ കച്ചവടക്കാർക്ക്​ തയ്യാറെടുക്കാൻ ഇനി അധികം സമയമില്ല. പുതിയ നിയമം ആയതിനാൽ തന്നെ പിഴയും നിയമലംഘനത്തി​െൻറ പ്രയാസങ്ങളും കൂടും. താഴെ കൊടുത്തിട്ടുള്ളവ ശ്രദ്ധിക്കുക:

  1. ഫൈനാൻസും അക്കൗണ്ട്സും
    • ബില്ലിങ്ങിൽ നികുതി ഉൾപെടുത്തുക.
    • കണക്കുകളും രേഖകളും നിയമാനുസൃതവും വ്യക്തവും ആണെന്ന് ഉറപ്പുവരുത്തുക
    • സൗദിയിൽ മുഴുവൻ അക്കൗണ്ടിങ്​ പ്രക്രിയയും കമ്പ്യൂട്ടറൈസ്​ഡ്​ മാത്രമേ ഇനി സ്വീകാര്യമുള്ളു.
  2. ഐ.ടി
    • നിലവിലെ സോഫ്റ്റ്‌ വെയർ വാറ്റ്​ പ്രക്രിയകൾ കൂടി ചേർത്ത്​ പരിഷ്കരിക്കൽ
  3. ജീവനക്കാരും പരിശീലനവും
    • ജീവനക്കാർക്ക്​ വേണ്ട പരിശീലനം നൽകുക
    • വാറ്റി​െൻറ പ്രക്രിയകളും ഡോക്യൂമെ​േൻറഷനും നടത്താൻ പ്രാപ്തരായ ജീവനക്കാർ ഉണ്ടാവുക
  4. കരാറുകൾ
    • വാറ്റ്​ നിലവിൽ വന്നതു മുതൽ കരാറുകളിൽ വാറ്റ്​ നിബന്ധനകൾ ചേർക്കണം. 
    • നിലവിലെ കരാറുകൾ പരിഷ്കരിക്കണം.
  5. മറ്റുകാര്യങ്ങൾ
    • വാറ്റ്​ രജിസ്ട്രേഷൻ സമയബന്ധിതമായി ചെയ്യുക.
    • ഒരുവാറ്റ്​ കൺസൾട്ട​ൻറിനെ നിയമിക്കുക

കണക്കുകൾ സമർപ്പിക്കൽ
(റിട്ടേൺ ഫയലിങ്​)

രജിസ്​റ്റർ ചെയ്ത എല്ലാ കച്ചവടക്കാരും 2018 മുതൽ വാറ്റ്​ റിട്ടേൺ ഫയലിങ്​ നിർബന്ധമാണ്. ഫയലിങ്​ കാലാവധി സൗദിയിൽ തീരുമാനം ആയിട്ടില്ല. മാസത്തിലോ മൂന്നുമാസത്തിലോ ആകാം ഫയലിങ്​. ഫയൽ ചെയ്യേണ്ട തിയതിയും നിശ്ചയിക്കപ്പെട്ടിട്ടില്ല. ഫയൽ ചെയ്യേണ്ട രീതിയും ഫോമുകളും ഡിപ്പാർട്മെൻറ്​ പുറത്തിറക്കും. ഫയലിങിൽ വീഴ്ച വന്നാൽ കുറഞ്ഞത് അഞ്ചുശതമാനവും കൂടിയത് 25 ശതമാനവും അടക്കാനുള്ള നികുതിയുടെ മേൽപിഴ നൽകണം.

പ്രായോഗികമായ പലകാര്യങ്ങളും ഇനിയും വ്യക്തമായി പ്രഖ്യാപിച്ചിട്ടില്ല. പിഴ, നിയമ ലംഘനം തുടങ്ങിയവയിലും വ്യക്തത വരാനുണ്ട്. അതിനാൽ തന്നെ ഇപ്പോൾ ഇറങ്ങിയ ഡ്രാഫ്​റ്റ്​ നിയമാവലിയിൽ മാറ്റം വന്നേക്കാം. സമയാസമയങ്ങളിൽ ഡിപ്പാർട്മെൻറ്​ മാറ്റങ്ങൾ അറിയിച്ച്​ കൊണ്ടിരിക്കും. 

വാറ്റ് ഒരു വരുമാന സ്രോതസ്സ് ആയി സർക്കാർ കാണുന്നത്കൊണ്ട്​ പിഴകൾ ഭാരിച്ചതാവാം. വ്യാപാരികൾ നിയമലംഘനങ്ങൾ വരാതെ രജിസ്ട്രേഷൻ, ഡോക്യുമെ​േൻറഷൻ, ഫയലിങ്​, നികുതി അടക്കൽ എന്നിവ പൂർത്തീകരിക്കാൻ ശ്രദ്ധിക്കണം.


വാറ്റ്​ സംശയനിവാരണം ‘ഗൾഫ്​ മാധ്യമ’ത്തിലൂടെ

അടുത്ത വർഷം മുതൽ സൗദി അറേബ്യയിൽ നടപ്പാക്കുന്ന മൂല്യ വർധിത നികുതി (വാറ്റ്​) സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ‘ഗൾഫ്​ മാധ്യമ’ത്തിന്​ അയക്കുക. വിദഗ്​ധരുടെ മറുപടികൾ പ​ത്രത്തിൽ പ്രസിദ്ധീകരിക്കും. സ​ംശയങ്ങൾ ഇമെയിലായും വാട്ട്​സ്​ ആപ്പായും അയക്കാം.

saudiinbox@gulfmadhyamam.net. സബ്​ജക്​റ്റിൽ വാറ്റ്​ എന്നെഴുതണം.

Whatsapp 054 206 6019.

COMMENTS
അഹ്സൻ അബ്ദുല്ല‍
കൺസൾട്ടൻറ്​ ഡയറക്ടർ, ടാസ് & ഹാംജിത്
CATEGORY
TAX
TAGS
#വാറ്റ് #VAT #KSA #SOUDI ARABIA #TAX