CAREER AND EDUCATION

The first malayalam online portal to get you the information, advice, rules and regulation in Gulf countries

ഹരിത കേരളം പഠിക്കണം, മരുഭൂമിയിലെ കൃഷിപാഠങ്ങൾ

  • യു.എ.ഇ മാറുന്നു, മാറണം നമ്മളും - ഭാഗം 6

Click Reporter
12:25PM
05/10/2017

ഭാഗം 1 - യു.എ.ഇ മാറുന്നു, മാറണം നമ്മളും
ഭാഗം 2 സ്മാർട്ട് ആയില്ലെങ്കിൽ ടൈപ്പിങ് സെൻററുകൾക്ക് അക്ഷരം തെറ്റും
ഭാഗം 3 ദേര മാർക്കറ്റിലെ പട്ടിണിപ്പൂച്ചകളും പഞ്ചനക്ഷത്ര മീൻമാർക്കറ്റും
ഭാഗം 4 ഹൈപ്പർ ലൂപ്പിലിരുന്ന്​ സെൽഫിയെടുക്കാനൊരുങ്ങുമ്പോൾ
ഭാഗം 5 മികവുണ്ടെങ്കിൽ മാഫീ മുശ്കിൽ

-------------------------------------


കേരളം എന്നു കേട്ടാൽ പച്ചപുതച്ച വയലും പുഴകളും മനസ്സിലെത്തുന്ന കാലമുണ്ടായിരുന്നു. എന്നാൽ, ആ വയലുകളിൽ നാലിലൊന്നു പോലും അവിടെ അവശേഷിക്കുന്നില്ല. അന്നം വിളയിച്ച മണ്ണിൽ അറബ്​ നാട്ടിലെ ഗോപുരങ്ങളെ ഒാർമിപ്പിക്കുന്ന വിധം പടുകൂറ്റൻ കെട്ടിടങ്ങളുയരുന്നു. എന്നിട്ട്​ ഒരു തണ്ട്​ കറിവേപ്പിലക്ക്​ പോലും തമിഴ്​നാട്ടിൽ നിന്നുള്ള പച്ചക്കറി വണ്ടികൾ വരുന്നതും കാത്തിരിക്കുന്നു. വിഷമടിച്ച പച്ചക്കറി കഴിച്ച്​ അസുഖം പിടിച്ച്​ പിന്നെ ആശുപത്രികളിൽ വരിനിൽക്കുന്നു. എന്നാൽ, പാടങ്ങൾ നികത്തി കൊട്ടാരം പണിത്​ നമ്മൾ അനുകരിക്കാൻ ശ്രമിക്കുന്ന യു.എ.ഇയിൽ സംഭവിക്കുന്നതെന്താണ്​? ഇവിടെ അംബരചുംബികൾ ഉയരുന്നുവെന്നത്​ നേരുതന്നെ. എന്നാൽ ഒരു പുല്ലുപോലും മുളക്കില്ലെന്ന്​ കരുതിപ്പോകുന്ന പല പ്രദേശങ്ങളിലും  കഠിനാധ്വാനവും സാ​േങ്കതിക വിദ്യകളും വളമാക്കി പച്ചപുതപ്പിക്കുകയാണിവർ. ഇൗത്തപ്പഴവും ഒലിവിൻ കായയും മാത്രമാണ്​ ഇവിടെ വിളയുന്നത്​ എന്നു കരുതിയിരിക്കുന്നവർക്ക്​ തെറ്റി. ഏതാണ്ടെല്ലാ പച്ചക്കറിയും ഉൽപാദിപ്പിക്കാൻ ഇവിടെ ശ്രമം നടക്കുന്നുണ്ട്​. അമിത കീടനാശിനി പ്രയോഗം നടത്തിയ ഉൽപന്നങ്ങളൊന്നും ഇൗ തുറമുഖത്തേക്ക്​ അടുപ്പിക്കാതിരിക്കാൻ കടുത്ത ജാഗ്രതയും പുലർത്തുന്നുമുണ്ട്​. 

ഏതൊരു നാടിനെയും പോലെ  പണ്ടു മുതലേ യു.എ.ഇയിലും കാർഷിക സംസ്​കാരമുണ്ടായിരുന്നു. എന്നാൽ, ​ജലസ്രോതസ്സുകളുടെ കുറവ്​, ഫലഭൂയിഷ്​ടമല്ലാത്ത മണ്ണ്​, ഉള്ള മണ്ണിൽ തന്നെ ഉയർന്ന ലവണത്വം, വലിയ ഉൽപാദന ചെലവ്​ എന്നിവ കാരണം റാസൽഖൈമ, ഫുജൈറ, അൽ​െഎൻ എന്നിവിടങ്ങളിലും ചില മരുപ്പച്ചകളിലും മാത്രമാണ്​ കൃഷി വേരുപിടിച്ചത്​.  ഏറെക്കാലം റാസൽഖൈമയെ നയിച്ച മുൻ ഭരണാധിപൻ സഖർ ആൽ ഖാസിമി കാർഷിക മേഖലയിൽ ദീർഘവീക്ഷണത്തോടെ നടത്തിയ ചുവടുവെപ്പുകൾ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഈദ് ബിൻ സഖർ ആൽ ഖാസിമിയുടെ നേതൃത്വത്തിൽ കുറ്റമറ്റ രീതിയിൽ പ്രയോഗവത്കരിച്ചത് റാസൽഖൈമയുടെ കാർഷിക മേഖലയുടെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. തദ്ദേശീയരായ കർഷകർക്കായി സാമ്പത്തിക സഹായങ്ങൾ, തോട്ടങ്ങളിലേക്ക് ജലലഭ്യത ഉറപ്പു വരുത്തി ഡാമുകളുടെ നിർമാണം, ഹംറാനിയ കേന്ദ്രീകരിച്ച് കാർഷിക ഗവേഷണ കേന്ദ്രം എന്നിവക്കെല്ലാം തുടക്കമിട്ട ഭരണാധികാരികൾ റാസൽഖൈമയുടെ വളക്കൂറുള്ള മണ്ണിനെ നൂറുമേനി വിളയിക്കുന്നതിലേക്ക് നയിച്ചു. ഹംറാനിയ, അദൻ, മസാഫി, ദൈദ്, ദിബ്ബ, ഖറാൻ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് റാസൽഖൈമയിലെ തോട്ടങ്ങളധികവുമുള്ളത്. 

നേരത്തെ ഉറവ പൊട്ടി ധാരാളം ജലം ലഭിച്ചിരുന്ന പ്രദേശങ്ങളിൽ നീരൊഴുക്ക് നിലച്ചതും കൃത്യമായ കാലങ്ങളിൽ മഴ ലഭിക്കാത്തതും റാസൽഖൈമയുടെ കാർഷികമേഖലക്ക് തിരിച്ചടിയേൽപിച്ചിട്ടുണ്ടെങ്കിലും സമുദ്രജലം കൃഷിക്ക് ഉപയുക്തമാക്കാനുള്ള യു.എ.ഇ പരിസ്​ഥിതി– ജല മന്ത്രാലയത്തിെൻറ കർമപദ്ധതി സജീവമാകുന്നതോടെ ഉപ്പ് കയറി തരിശായ കൃഷിനിലങ്ങളെയും സജീവമാക്കാൻ സഹായിക്കും.

രാഷ്​ട്രം എണ്ണയിതര വരുമാന േസ്രാതസ്സുകളിലേക്ക് കണ്ണ് നടുമ്പോൾ പൂർവികരുടെ ജീവിതരീതികളെ തിരിച്ചുപിടിച്ച് വരും തലമുറക്ക് സുഭിക്ഷ ജീവിതത്തിന് വഴിയൊരുക്കുന്നതിെൻറ നേർസാക്ഷ്യമാണ് റാസൽഖൈമയിലെ അൽ മിസ്​റ മരുപ്രദേശം. കൃഷിയിൽ താൽപര്യമുള്ള സ്വദേശികൾക്ക് ഈ പ്രദേശത്ത് ഭൂമി നൽകുന്നുണ്ട്. റാസൽഖൈമയിൽ എമിറേറ്റ്സ്​ റോഡ് (ഇ 611) അവസാനിക്കുന്ന റൗണ്ടെബൗട്ടിന് സമീപത്തെ വിശാലമായ മരുഭൂമിയാണ് അൽ മിസ്​റ. 
രാഷ്​ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്​നാണ് കൃഷിനിലത്തിൽ ത​െൻറ പ്രചോദനമെന്നാണ് അൽ മിസ്​റ മരുഭൂമിയെ ഹരിതാഭമാക്കുന്ന റാഷിദ് ഖമീസ്​ ജുമാ ലിഗ്വയ്സ്​ അൽസുവൈദിയുടെ പക്ഷം. വ്യാവസായിക പുരോഗതിക്കൊപ്പമുള്ള  യു.എ.ഇയുടെ കുതിപ്പിൽ അറബ് പൗരന്മാരുടെ ഹരിത പ്രവൃത്തികളിൽ മരുഭൂമി ‘മഴഭൂമി’യായി മാറിയാലും അദ്ഭുതപ്പെടേണ്ടതില്ലെന്ന വിലയിരുത്തലുകളും ശക്തമാണ്.

ആധുനിക സാ​േങ്കതിക വിദ്യകളുടെ ഉപയോഗത്തോടെയാണ്​ യു.എ.ഇയിൽ ഒരു വരുമാന മാർഗമായി കൃഷി മാറുന്നത്​. സ്​പ്രിങ്ക്​ളർ, ഡ്രിപ്​, ഫൗണ്ടൈൻ ജലസേചന മാർഗങ്ങളിലൂടെയാണ്​ ജലദൗർലഭ്യത്തി​െൻറ പ്രശ്​നങ്ങളെ രാജ്യം 1990കളോടെ മറികടന്നു. പിന്നീട്​ ഹൈഡ്രോപോണിക്​സ്​ കൃഷിക്ക്​ അധികൃതർ നൽകിയ പ്രോത്സാഹനം കാർഷിക മേഖലയിൽ വിപ്ലവം സൃഷ്​ടിച്ചു. അൽപ മാത്രം മണ്ണിലോ തീരെ മണ്ണില്ലാതെയോ കൃഷി സാധ്യമാക്കുന്ന രീതിയാണ്​ ഹൈഡ്രോപോണിക്​സ്​. പോഷകമൂല്യമുള്ള ജലമാണ്​ ഇത്തരം കൃഷികളിൽ ഉപയോഗിക്കുന്നത്​. ഇതുവഴി 70 ശതമാനം വെള്ളം ലാഭിക്കാൻ കഴിയുന്നു. രാജ്യത്ത്​ നിലവിൽ വാണിജ്യാടിസ്​ഥാനത്തിൽ ഉൽപാദനം നടത്തുന്ന 87 കൃഷിത്തോട്ടങ്ങളിൽ ഇൗ സാ​േങ്കതികവിദ്യ ഉപയോഗിക്കുന്നു. 

യു.എ.ഇയിൽ ഫുജൈറ, റാസൽഖൈമ, അൽ ഐൻ, മസാഫി, ദിബ്ബ തുടങ്ങിയിടങ്ങളിലാണ് വാണിജ്യാടിസ്​ഥാനത്തിൽ സമൃദ്ധമായ കാർഷിക വിളകൾ ഉൽപാദിപ്പിക്കപ്പെടുന്ന പ്രധാന പ്രദേശങ്ങൾ. വാണിജ്യാടിസ്​ഥാനത്തിലുള്ള കൃഷി രീതിക്ക് പുറമെ തദ്ദേശീയരും മലയാളികളുൾപ്പെടെയുള്ള വിദേശികളും അടുക്കളത്തോട്ടങ്ങൾ ഒരുക്കുന്നതും ശ്രദ്ധേയമാണ്. സീസണുകളിൽ ദിബ്ബ – ഖോർഫുക്കാൻ റോഡോരങ്ങളിലും റാസൽഖൈമയിലെ വിവിധ പ്രദേശങ്ങളിലെ വീട്ടുവളപ്പുകളിലും മാവുകൾ പൂത്തുലയും.

കൂസ, ചോളം, വഴുതന, കിയർ, വിവിധ ഇലകൾ, മൾബറി, തക്കാളി, സവാള, ഉരുളക്കിഴങ്ങ്, പീച്ചിങ്ങ, വെണ്ടക്ക, ചുരങ്ങ തുടങ്ങിയ കാർഷിക വിളകളും പക്ഷി–മൃഗാദികൾക്കാവശ്യമായ ജത്ത്, ഹശീശ്, ദുര, സീബൽ, അലഫ്, ശേദി എന്നീ പുല്ലുകളുമാണ് റാസൽഖൈമയിലെ ഏക്കറുകണക്കിന് വ്യാപിച്ച് കിടക്കുന്ന തോട്ടങ്ങളിൽ ഉൽപാദിപ്പിച്ച് വരുന്നത്. കുഴൽ കിണറുകളിൽ നിന്ന് പമ്പ് ചെയ്ത് ശേഖരിക്കുന്ന ജലമാണ് തോട്ടങ്ങളിൽ മുഖ്യമായും ഉപയോഗിക്കുന്നത്. ഇടക്കാലത്തെ മഴയുടെ കുറവ് പല തോട്ടങ്ങളെയും ഉപയോഗശൂന്യമാക്കിയെങ്കിലും അധികൃതർ മുൻകൈയെടുത്ത് പുതിയ തോട്ടങ്ങൾ സ്​ഥാപിച്ചത് കാർഷിക മേഖലക്ക് ഉണർവേകി. തദ്ദേശീയ കർഷകരെ േപ്രാൽസാഹിപ്പിക്കുന്നതിനായി റാസൽഖൈമ പാലത്തിന് സമീപം പച്ചക്കറി ചന്തയും പ്രവർത്തിക്കുന്നുണ്ട്.  ചില ഒമാൻ കാർഷിക വിളകൾ മാറ്റിനിർത്തിയാൽ പ്രാദേശിക വിളകൾ മാത്രമാണ് ഇവിടെ വിൽപ്പനക്കുണ്ടാവുക. 

യു.എ.ഇ രാഷ്​ട്ര ശിൽപി ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്​യാൻ, ദീർഘകാലം റാസൽഖൈമയെ നയിച്ച മുൻ ഭരണാധിപൻ ശൈഖ് സഖർ ബിൻ സഖർ ആൽ ഖാസിമി തുടങ്ങിയവർക്ക് കൃഷിയിലുണ്ടായ അതീവ താൽപര്യമാണ് യു.എ.ഇയുടെ കാർഷിക ഭൂപടത്തെ ശക്തിപ്പെടുത്തിയത്. ഹരിതഭൂമി എന്നറിയപ്പെടുന്ന അൽ​െഎനിലൂടെ കടന്നുപോയാൽ പഴയ കേരളത്തി​െൻറ കാർഷിക പ്രതാപം ഇന്നും മനസിലെത്തും. രണ്ട് വർഷങ്ങൾക്ക് മുമ്പ് ദുബൈയിലെ ഇൻറർനാഷനൽ സെൻറർ ഫോർ ബയോസലൈൻ അഗ്രിക്കൾച്ചറിെൻറ (ഐ.സി.ബി.എ) മുൻകൈയിൽ തരിശായ നിലങ്ങൾ കൃഷിയോഗ്യമാക്കാനുള്ള നടപടികളും കൈക്കൊണ്ടു. ജലചൂഷണത്തിനൊപ്പം മഴലഭ്യത കുറഞ്ഞത് ഭൂഗർഭ ജലത്തിെൻറ അളവ് കുറച്ച്​ പാരിസ്​ഥിതിക പ്രത്യാഘാതത്തിനിടയാക്കുമെന്ന വിലയിരുത്തലാണ് ശാസ്​ത്രീയമായ രീതിയിൽ തരിശു നിലങ്ങളെ ഹരിതാഭമാക്കണമെന്ന നിലപാടിലേക്ക് അധികൃതരെ എത്തിച്ചത്. ജൈവകൃഷി സംബന്ധിച്ച് പ്രത്യേക നയം ആവിഷ്കരിച്ച് ഇതിലൂടെ ഉൽപാദിപ്പിക്കുന്ന വിളകൾക്ക് പ്രത്യേക േട്രഡ് മാർക്ക് നൽകാനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മാരക കീടനാശിനികളും രാസവളവും ഉപയോഗിച്ചുള്ള കാർഷിക വിളകളുടെ ഉപയോഗത്തിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള ഭീഷണികളെ ഇല്ലായ്മ ചെയ്യുകയെന്നതാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

3890ഓളം ചതുരശ്ര വിസ്​തൃതിയിൽ വ്യാപിച്ച് കിടക്കുന്ന 60ലേറെ ഇനം പച്ചക്കറികൾ കൃഷി ചെയ്യുന്ന  40ഓളം ജൈവകൃഷിയിടങ്ങൾ യു.എ.ഇയിൽ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജൈവകൃഷി േപ്രാത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി എല്ലാ വർഷവും പതിനായിരത്തോളം കർഷകർക്ക്  ജൈവവളം വിതരണം ചെയ്യുന്നുണ്ട്. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തൽ അപ്രായോഗികമായതിനാൽ സമുദ്രജലം കൃഷിക്ക് ഉപയുക്തമാക്കി നവീന കൃഷിരീതി പ്രയോഗവത്കരിക്കാനാണ് യു.എ.ഇ പരിസ്​ഥിതി – ജല മന്ത്രാലയത്തിെൻറ കർമപദ്ധതി. ഇതിലൂടെ ഹെക്ടർ കണക്കിന് തരിശു നിലങ്ങളെ കൃഷിയോഗ്യമാക്കുന്നതിനൊപ്പം രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയുമാണ് അധികൃതരുടെ ലക്ഷ്യം.

 അബൂദബി ഭക്ഷ്യനിയന്ത്രണ അതോറിറ്റിയുടെ (എ.ഡി.എഫ്.സി.എ) ഗവേഷണ പദ്ധതികൾ കാർഷികരംഗത്ത്​ കൂടുതൽ മുന്നേറ്റം സാധ്യമാക്കുന്നവയാണ്​. സ്​പ്രിങ്ക്​ളർ, ഡ്രിപ്​ ജലസേചന മാർഗങ്ങളേക്കാൾ ജലോപയോഗം കുറക്കുന്നതും എന്നാൽ കൂടുതൽ ഫലപ്രദവുമായ മാർഗമാണ്​ അതോറിറ്റി അവതരിപ്പിക്കുന്നത്​.  കൃഷിക്ക് ആവശ്യമായ വെള്ളം എപ്പോൾ എത്ര അളവിൽ നൽകണമെന്ന് സ്വയംനിയന്ത്രിത സംവിധാനത്തിലൂടെ നിർണയിച്ച് ജലസേചനം നടത്തുന്ന സംവിധാനമാണ്​ തയാറാക്കിയിരിക്കുന്നത്​. വയർലെസ്​ സാറ്റലൈറ്റ് സെൻസറുകളാണ് ഈ സംവിധാനത്തിെൻറ പ്രധാന ഭാഗം. ഈ സെൻസറുകൾ കാലാവസ്​ഥയും കൃഷിയുടെ ഇനവും പരിഗണിച്ച് ആവശ്യമായ വെള്ളം കണക്കാക്കുന്നു. ഈ കണക്കനുസരിച്ചുള്ള ജലം ആവശ്യമുള്ള സമയത്ത്​ ലഭ്യമാകുന്നതിനാൽ കുറഞ്ഞ ചെലവിൽ കൂടുതൽ ഉൽപാദനം സാധ്യമാകും. മനുഷ്യാധ്വാനം കുറക്കാനും ഇതുമൂലം സാധിക്കുന്നു.  സംവിധാനം സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

സൗരോർജം ഉപയോഗിച്ച് ഭൂഗർഭ ജലത്തിൽനിന്ന് ഉപ്പ് വേർതിരിച്ച് ജലസേചനത്തിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതിയും അതോറിറ്റിയുടെ കീഴിൽ നടന്നുവരുന്നുണ്ട്​. അബൂദബിയിലെ ഉപ്പ് കൂടിയ വെള്ളം ശുദ്ധീകരിച്ച് കൃഷിക്ക് ഉപയുക്തമാക്കാൻ കർഷകർക്ക് േപ്രാത്സാഹനം നൽകുന്നതാണ് പദ്ധതി.  നോർദിക് ഇന്നവേഷൻസുമായി ചേർന്നാണ് എ.ഡി.എഫ്.സി.എ ഇതിനുള്ള പദ്ധതി തയാറാക്കുന്നത്. ദുബൈ നഗരത്തിൽ ഒരു തുള്ളി പോലും വെള്ളം പാഴാവുന്നില്ല എന്ന്​ ഉറപ്പാക്കാൻ നഗരസഭ സ്വപ്​നതുല്യമായ പദ്ധതിയാണ്​ നടപ്പാക്കുന്നത്​. ഉപയോഗിച്ച വെള്ളവും മഴവെള്ളവും ശുദ്ധീകരിച്ച്​ എത്ര മാതൃകാപരമായാണ്​ പുനരുപയോഗം ചെയ്യുന്നത്. പാർക്കുകളിലെ പുല്ല്​ മുതൽ പാടങ്ങളിലെ നെല്ല്​ വരെ നനക്കാൻ ഇൗ വെള്ളമാണ്​ ഉപയോഗിക്കുന്നത്​. ഹത്ത ഡാം സംരക്ഷിച്ച്​ മഴവെള്ളം സംഭരിക്കുന്നതും കൃഷി ആവശ്യം കൂടി മുന്നിൽ കണ്ടാണ്​. ​ 
ദുബൈ നഗരസഭ വീടുകളിലും സ്​കൂളുകളിലും കൃഷി വിളയിക്കുന്നതിനെ പ്രോത്സാഹിപ്പിച്ച്​ കൈനിറയെ സമ്മാനം നൽകുന്നു. പലപ്പോഴും മലയാളി വീട്ടമ്മമാരും വിദ്യാർഥികളുമാണ്​ സമ്മാനം നേടുന്നതും. പ്രവാസി മലയാളി സംരംഭകനായ ഷംസു സമാ​െൻറ നേതൃത്വത്തിൽ ആരംഭിച്ച അജ്​മാൻ ഹാബിറ്റാറ്റ്​ സ്​കൂളിൽ കൃഷി അധ്യാപികയും പ്രത്യേക ക്ലാസുകളുമുണ്ട്​. കുട്ടികളുടെ നേതൃത്വത്തിലാണ്​ വിത്തുവിതക്കുന്നതും വിളവെടുക്കുന്നതുമെല്ലാം. 
ഇവിടുത്തെ പച്ചക്കറി പാടങ്ങളിലും മാർക്കറ്റുകളിലും നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്​. അവര​ുടെ വിയർപ്പി​െൻറ അധ്വാനത്തിൽ പഠിച്ചു വളർന്ന അടുത്ത തലമുറ ഇവിടെ കാർഷിക എൻജിനീയർമാരായി എത്തി ഇൗ മുന്നേറ്റത്തിന്​ നേതൃ​ത്വം നൽക​െട്ട എന്നാശിക്കാം. കൃഷിക്കും പരിസ്​ഥിതി സംരക്ഷണത്തിനും യു.എ.ഇ നൽകുന്ന പ്രാധാന്യം കാർഷിക സംസ്​കൃതിയിൽ ഉൗറ്റം കൊള്ളുന്ന മലയാളി പഠിക്കുക തന്നെ വേണം. കേരളം ഒരു മരുഭൂമിയായി മാറാതിരിക്കാൻ ഇത്തരത്തിലുള്ള മാതൃകകൾ പിന്തുടരുകയാണ്​ ലളിതമായി വഴി​.

ഭാഗം 7 യു.എ.ഇ കുതിക്കട്ടെ, ഒപ്പം നമ്മളും....

തയ്യാറാക്കിയത്​
സവാദ്​ റഹ്​മാൻ,
എസ്​.എം. നൗഫൽ,
ടി. ജുവിൻ,
എം.ബി. അനീസുദ്ദീൻ 

COMMENTS