HEALTH AND LIFESTYLE

The first malayalam online portal to get you the information, advice, rules and regulation in Gulf countries

പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ന്യൂക്ലിയർ മെഡിസിൻ

ഡോ. റിജ്ജു ജി
12:32PM
16/07/2017

യുദ്ധങ്ങളുണ്ടാകുന്നത് എന്തുകൊണ്ടാണ്? രാഷ്​​ട്രീയവും അല്ലാത്തതുമായ ഒട്ടേറെ കാരണങ്ങള്‍കൊണ്ടുണ്ടാകാം. എന്നാല്‍, ഭരണാധികാരിയുടെ മുന്‍കോപവും അമിതദേഷ്യവും കൊണ്ടും യുദ്ധങ്ങളുണ്ടായിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. അമേരിക്കന്‍ പ്രസിഡൻറായിരുന്ന ജോര്‍ജ് ബുഷി​െൻറ പല തീരുമാനങ്ങളെയും സ്വാധീനിച്ചിരുന്ന ഒരു ഘടകം അദ്ദേഹത്തി​െൻറ രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണുകള്‍ അമിതമായി ഉണ്ടായിരുന്നതുമൂലമുണ്ടായ മുന്‍കോപമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട്  ന്യൂക്ലിയര്‍ മെഡിസിന്‍ ചികിത്സയിലൂടെയാണ് അദ്ദേഹം രോഗവിമുക്തി നേടിയത്.

നമ്മള്‍ കളിക്കുന്ന ആഹാരം ഊര്‍ജമാക്കി മാറ്റുന്നത് ശരീരത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളിലൂടെയാണ്. ഈ പ്രവര്‍ത്തനങ്ങളെയും കോശങ്ങളുടെ വളര്‍ച്ചയെയും നിയന്ത്രിക്കുന്ന ഹോര്‍മോണുകളാണ് തൈറോയിഡ് ഹോര്‍മോണുകള്‍. ശരീരത്തിനാവശ്യമായ തൈറോയിഡ് ഹോര്‍മോണുകള്‍ ഉൽപാദിപ്പിക്കുന്നത് തൈറോയിഡ് ഗ്രന്​ഥികളാണ്. 

തൈറോയിഡ് ഗ്രന്​ഥിയുമായി ബന്ധപ്പെട്ട് സാധാരണഗതിയില്‍ മൂന്ന്​ ആരോഗ്യപ്രശ്നങ്ങളാണ് കണ്ടുവരുന്നത്.  ശരീരത്തില്‍ അയോഡി​െൻറ അപര്യാപ്തത മൂലമുണ്ടാകുന്ന ഗോയിറ്റര്‍ എന്ന് നമ്മള്‍ സാധാരണ വിളിക്കുന്ന തൈറോയിഡ് ഗ്രന്​ഥി വലുതാവുന്ന അവസ്ഥയാണ്​ ഒന്ന്​.  തൈറോയിഡ് ഹോര്‍മോണുകള്‍ സാധാരണയിലും കുറവായി ഉണ്ടാകുന്ന അവസ്ഥയായ ഹൈപ്പോതൈറോയിഡിസം ആണ്​ മറ്റൊന്ന്​. തൈറോയിഡ് ഹോര്‍മോണുകള്‍ ക്രമാതീതമായി ഉണ്ടാകുന്ന അവസ്ഥയായ ഹൈപ്പര്‍ തൈറോയിഡിസം അഥവാ തൈറോടോക്സികോസിസ് ആണ്​ മൂന്നാമത്തേത്​. ഇതില്‍ തൈറോടോക്സികോസിസിനെക്കുറിച്ചും അതി​െൻറ ഏറ്റവുംമികച്ച ചികിത്സാരീതിയായ ന്യൂക്ലിയര്‍ മെഡിസിന്‍ ചികിത്സയെക്കുറിച്ചുമാണ് ഈ കുറിപ്പ്​.

തൈറോയിഡ് ഗ്രന്​ഥികള്‍ ക്രമാതീതമായി പ്രവര്‍ത്തിക്കുന്ന അവസ്ഥക്കാണ് തൈറോടോക്സികോസിസ് എന്ന് പറയുന്നത്. 

തൈറോടോക്സികോസിസി​െൻറ പ്രധാന ലക്ഷണങ്ങള്‍: പ്രോട്ടീന്‍ നഷ്​ടംമൂലം ശരീരം മെലിയും, ശരീരക്ഷീണം കൂടും, ചിലര്‍ക്ക് കണ്ണുകള്‍ പുറത്തേക്ക് തള്ളും. കൂടാതെ, തൈറോടോക്സികോസിസ് ശരീരത്തി​െൻറ എല്ലാ പ്രവര്‍ത്തനങ്ങളെയും അധികരിപ്പിക്കും. കൂടിയ നെഞ്ചിടിപ്പ്, അമിത വിയര്‍പ്പ്, അമിത വിശപ്പ്, നെഞ്ചെരിച്ചില്‍ എന്നിങ്ങനെ. മുടികൊഴിച്ചിലും ത്വക്ക് രോഗങ്ങളും ഉണ്ടാകാം. കൂടാതെ, രോഗിയുടെ മാനസികാവസ്ഥയെയും ബാധിക്കും. അമിതമായ ദേഷ്യം, ആകുലത, ഉത്കണ്ഠ, വിഷാദം...

തൈറോടോക്സികോസിസ് എന്ന അസുഖത്തിന് രണ്ട് വകഭേദങ്ങളുണ്ട്. അമിതമായി തൈറോയിഡ് ഹോര്‍മോണുകള്‍ ഉണ്ടാകുന്ന ഗ്രേവ്സ് ഡിസീസ്. അമിതമായി തൈറോയിഡ് ഹോര്‍മോണുകള്‍ ഉണ്ടാകുന്നതിനൊപ്പം തൈറോയിഡ് ഗ്രന്ധിയില്‍ മുഴകളുണ്ടാകുന്ന  നോഡുലാര്‍ തൈറോടോക്സികോസിസ്. ഇതുകൂടാതെ, ചികുന്‍ ഗുനിയ പോലുള്ള ചിലതരം വൈറല്‍ പനി, തൈറോയിഡ് ഗ്രന്​ഥിക്കുണ്ടാകുന്ന നീര്‍ക്കെട്ട്, അണുബാധ, പ്രസവത്തിന് മുമ്പും ശേഷവും ഗര്‍ഭിണികളില്‍ സംഭവിക്കുന്നതുപോലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവമൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണുകള്‍ അധികരിക്കാം.  

മേല്‍പറഞ്ഞതില്‍ ഏത് കാരണം കൊണ്ടാണ് രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണുകള്‍ അധികരിക്കുന്നതെന്ന്​ ക​െണ്ടത്തുന്നതാണ് ചികിത്സയുടെ ആദ്യപടി. ഇതിനായി ന്യൂക്ലിയര്‍ തൈറോയിഡ് സ്കാന്‍ ഉപയോഗപ്പെടുത്തുന്നു. മറ്റ് സ്കാനുകളില്‍നിന്ന് വ്യത്യസ്തമായി ഏത് തരത്തിലുള്ള തൈറോടോക്സികോസിസാണ് ബാധിച്ചിരിക്കുന്നത് എന്ന് ന്യൂക്ലിയര്‍ തൈറോയിഡ് സ്കാനില്‍ അറിയാനാവും. ഇത് തിരിച്ചറിഞ്ഞാല്‍ ഓരോന്നിനും അനുസരിച്ചുള്ള വളരെ ചെറിയ ഡോസിലുള്ള റേഡിയോആക്ടിവ് അയോഡിന്‍ മരുന്ന്  ഒറ്റത്തവണയായി നല്‍കുകയാണ് ചികിത്സാരീതി. ഈ മരുന്ന് രണ്ട് മുതല്‍ മൂന്ന് വരെ മാസത്തിനുള്ളില്‍ തൈറോയിഡ് ഗ്രന്​ഥിയുടെ അമിതപ്രവര്‍ത്തനത്തെ സാധാരണ നിലയിലാക്കും. 

ആൻറി തൈറോയിഡ് മരുന്ന് കഴിക്കുക, ശസ്ത്രക്രിയക്ക് വിധേയമാവുക, റേഡിയോ അയോഡിന്‍ കഴിക്കുക എന്നിവയാണ് ചികിത്സാമാര്‍ഗങ്ങള്‍. ഹോര്‍മോണ്‍ കഴിച്ചാല്‍ അത് സ്ഥിരമായി തുടരേണ്ടിവരും. തൊണ്ടയിലുള്ള ശസ്ത്രക്രിയ പല പാര്‍ശ്വഫലങ്ങള്‍ക്കും ഇടയാക്കാം. ഏറ്റവും സുരക്ഷിതവും അഭികാമ്യവുമായ ചികിത്സയാണ് റേഡിയോ അയോഡിന്‍ കഴിക്കുക എന്നത്.

റേഡിയോ അയോഡിനില്‍നിന്നുള്ള റേഡിയേഷനിലൂടെ രോഗിക്ക് ഗുണപരമായ മാറ്റം ഉണ്ടാവുകയും രോഗമുക്തി സാധ്യമാവുകയും ചെയ്യും. അതേസമയം,തന്നെ ഇത് തീര്‍ത്തും സുരക്ഷിതവുമാണ്. വളരെ കുറഞ്ഞ അളവിലുള്ള റേഡിയോ അയോഡിന്‍ മാത്രം നല്‍കുന്നതിനാല്‍ റേഡിയേഷനെ ഭയക്കേണ്ട കാര്യവുമില്ല. മറ്റേത് വിഭാഗത്തിലെ ഡോക്ടറെ സന്ദര്‍ശിക്കുന്നതു പോലെത്തന്നെ മരുന്ന് കഴിച്ചശേഷം രോഗിക്ക് സധൈര്യം വീട്ടിലേക്ക് മടങ്ങാം.
തൈറോടോക്സികോസിസിന് റേഡിയോ അയോഡിന്‍ ചികിത്സ ഇപ്പോള്‍ ലോകത്തെമ്പാടും വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഗര്‍ഭിണികള്‍ ഒഴികെ പ്രായഭേദമന്യേ ആര്‍ക്കും റേഡിയോ അയഡിൻ ചികിത്സക്ക് വിധേയമാകാം. 

COMMENTS
ഡോ. റിജ്ജു ജി‍
Senior Consultant, Nuclear Medicine

സീനിയർ കൺസൽട്ടൻറ് ന്യൂക്ലിയർ മെഡിസിൻ ആസ്റ്റർ മിംസ് കോഴിക്കോട് 

CATEGORY
GENERAL HEALTH
TAGS
#EXPATRIATE #NRI #NUCLEAR_MEDICINE #NUCLEAR MEDICINE #MEDICINE