HEALTH AND LIFESTYLE

The first malayalam online portal to get you the information, advice, rules and regulation in Gulf countries

ആശ്രിത ലെവി

  • റീഎൻട്രിക്കും ഫൈനൽ എക്​സിറ്റിനും ലെവി

  • ഗവ. ജീവനക്കാർക്കും വിദ്യാർഥി വിസയിലുള്ളവർക്കും ഇളവ്​

  • സർവരാജ്യക്കാരും ലെവിക്ക്​ മുന്നിൽ സമൻമാർ

  • രണ്ടാം ഭാര്യയിൽ ‘പ്രതീക്ഷ’യർപ്പിച്ചവരും നിരാശരായി

Click Reporter
01:34PM
11/07/2017

എണ്ണയിതര വരുമാനം കണ്ടെത്തുന്നതി​െൻറ ഭാഗമായാണ്​ സൗദി അറേബ്യ 2017 ജൂലൈ ഒന്നു മുതൽ ആശ്രിതലെവി നടപ്പിലാക്കിത്തുടങ്ങിയത്​. രാജ്യത്ത്​ തൊഴിലെടുത്ത്​ ജീവിക്കുന്ന വിദേശികൾ അവരോടൊപ്പം കഴിയുന്ന ആശ്രിതർക്ക്​ 2017 ജൂലൈ മുതൽ പ്രതിമാസം 100 റിയാൽ വീതം നിർബന്ധിത ഫീസ്​ അടക്കണം. 2018 മുതൽ ഒാരോ മാസവും 200 റിയാൽ, 2019 മുതൽ 300 റിയാൽ, 2020 മുതൽ 400റിയാൽ എന്നാണ്​ ലെവി കണക്കാക്കിയിട്ടുള്ളത്​. ഇത്​ പ്രതിമാസം അല്ല അടക്കേണ്ടത്​. ഇഖാമ പുതുക്കു​േമ്പാൾ, റീ എൻട്രി വിസക്ക്​ അപേക്ഷിക്കു​േമ്പാൾ അതതു വർഷത്തെ ലെവി അടച്ചാലേ നടപടികൾ പൂർത്തിയാവൂ. ഭാര്യ, ഭർത്താവ്​ മക്കൾ, മാതാപിതാക്കൾ എന്നിവർ ആശ്രിതരുടെ പരിധിയിൽ വരും. സൗദിയിൽ താമസിക്കുന്ന എല്ലാ രാജ്യക്കാർക്കും ലെവി നിർബന്ധമാണ്​. ഇതു കൂടാതെ വർഷത്തിൽ ഒാരോ തൊഴിലാളിയും 2400റിയാൽ വീതം ലെവി അടക്കണമെന്ന നിയമം നേരത്തെ നിലവിലുണ്ട്​.
 

കൂടുതൽ അറിയാൻ ​​​​​​​

  1. ആദ്യവാരം പിന്നിട്ട്​ ആശ്രിത ലെവി; ഇനിയില്ല അവ്യക്​തതകൾ
  2. ആഴമറിയാത്ത പ്രതിസന്ധിയിൽ പ്രവാസി കുടുംബങ്ങൾ
  3. ഇതൊന്നുമല്ലാത്ത ലെവി
COMMENTS