HEALTH AND LIFESTYLE

The first malayalam online portal to get you the information, advice, rules and regulation in Gulf countries

അവധിക്ക്​ പൊയ്​ക്കോളൂ, പക്ഷെ ആരോഗ്യത്തിന്​ അവധി വേണ്ട

 • ഈ അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ആരോഗ്യ കാര്യത്തിൽ എടുക്കേണ്ട മുൻകരുതലുകൾ

ഡോ. മുഹമ്മദ് ഹാരിസ്
12:45PM
19/06/2017

ഗള്‍ഫില്‍ ഇപ്പോള്‍ ചൂടുകാലമാണ്. സ്‌കൂളുകള്‍ അടുത്തയാഴ്​ച അടക്കും. കുടുംബവുമായി ജീവിക്കുന്ന പ്രവാസികള്‍ എല്ലാവരും നാട്ടിലേക്ക് പോകുന്ന അവസരം. നാട്ടിലാണെങ്കില്‍ മണ്‍സൂൺ മഴയുടെ സുവര്‍ണ കാലവും. 

നാടെത്തു​േമ്പാൾ പലർക്കും കുട്ടിക്കാലം ഒാർമവരും, മഴയിൽ തിമിർക്കാനും തുള്ളിച്ചാടാനും തോന്നും. അതൊക്കെ നല്ലതു തന്നെ. കളിക്കാനും ആസ്വദിക്കാനും കൂടിയുള്ളതാണ്​ മഴക്കാലം. വിശ്രമമില്ലാത്ത യന്ത്രം പോലെ വിദേശത്ത്​ പണിയെടുത്തവർ നാട്ടിലെത്തി അൽപം ഉല്ലസിച്ചില്ലെങ്കിൽ പിന്നെ എന്തുകാര്യം. പക്ഷെ ഒരു കാര്യത്തിൽ വിട്ടുവീഴ്​ച പാടില്ല. ആരോഗ്യ ശ്രദ്ധയുടെ കാര്യത്തിൽ. എന്തെന്നാൽ നാട്ടിൽ പലതരം അസുഖങ്ങൾ കൂടി പടരുന്ന കാലമാണിത്​. 

 

കേരളത്തില്‍ മണ്‍സൂണ്‍ കാലത്ത് കൂടുതലായി കാണപ്പെടുന്ന രോഗങ്ങള്‍

 • പനിയും ജലദോഷവും (ഇന്‍ഫ്‌ളുവെന്‍സ മുതലായവ)2. ഡെങ്കിപ്പനി/ എലിപ്പനി/ ചിക്കന്‍ ഗുനിയ/ ടൈഫോയ്ഡ് തുടങ്ങിയ ഇനം പനികള്‍. ചുരുക്കം സ്ഥലങ്ങളില്‍ മലമ്പനിയും. 
 • ഛര്‍ദ്യാതിസാര രോഗങ്ങള്‍
 • ഭക്ഷവിഷബാധ
 • ആസ്തമയും അലര്‍ജിയും

ഈ രോഗങ്ങള്‍ക്ക് എന്ത് മുൻകരുതലുകള്‍ സ്വീകരിക്കാം.

1. വാക്‌സിന്‍ കൊണ്ട് തടയാവുന്നത്.

 • മഞ്ഞപ്പിത്തം - ഹൈപ്പറ്റൈറ്റിസ് എ
 • ടൈഫോയ്ഡ്
 • ജലദോഷപ്പനി - ഇന്‍ഫ്‌ളുവെന്‍സ വാക്‌സിന്‍
 • കോളറ )
 • മലേറിയ (ഇവിടെ ഗുളികകള്‍ ആണ്; വാക്‌സിൻ അല്ല. Chenoprophylaxis)
 • വാക്‌സിനേഷനുകള്‍ യാത്രക്ക് നാല് ആഴ്ച മുമ്പ് ചെയ്യുന്നതാണ് ഉത്തരം (But it is never late)

ഗൾഫിൽ നിന്ന്​ നാട്ടിലേക്ക്​ പോകുന്നവർ ഏറ്റവുമധികം പേടിക്കുന്നത്​ കൊതുകുകളെയാണ്​. 

ഡെങ്കിപ്പനി, മലേറിയ, ചിക്കന്‍ ഗുനിയ എന്നിങ്ങനെ പല ഗുരുതര അസുഖങ്ങളും പരത്തുന്നത്​ കൊതുകാണ്​. കൊതുകുകടിയേല്‍ക്കാതിരിക്കാന്‍  മൊസ്‌കിറ്റോ റിപ്പല്ലന്റ് ക്രീം, കൊതുകുവല എന്നിവയാണ് ഉത്തമം,   വീട്ടുവളപ്പില്‍ കെട്ടിനില്‍ക്കുന്ന വെള്ളവും ചപ്പുചവറുകളും വൃത്തിയാക്കുക. കുന്തിരിക്കം പുകക്കുന്നതും നല്ലത്​. 

ശുചിത്വം പാലിച്ചാൽ ചർദി അതിസാര രോഗങ്ങള്‍, ജലദോഷപ്പനി, ടൈഫോയ്ഡ് മുതലായവ 99 ശതമാനവും തടയാം.

 • ശുദ്ധീകരിച്ച വെള്ളം മാത്രം കുടിക്കുക.
 • റോഡരികില്‍ തുറന്നുവെച്ച്​ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങള്‍ വാങ്ങി കഴിക്കാതിരിക്കുക.
 • മുറിച്ചുവെച്ച പഴവര്‍ഗങ്ങള്‍ വാങ്ങി കഴിക്കുന്നത് ഒഴിവാക്കുകക. 
 • എപ്പോഴും കൈയ്യും മുഖവും കഴുകി വൃത്തിയായി സൂക്ഷിക്കുക. ഹാൻറ്​ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ചും ഷേക്ക് ഹാന്‍ഡ് ചെയ്തതിനുശേഷം.
 • വഴിയരികില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നഗ്നപാദരായി നടക്കാതിരിക്കുക.^ ഇത്തരം മലിനജലത്തിലൂടെ എലിപ്പനിയും ത്വഗ്​രോഗങ്ങളും അണുബാധയും എളുപ്പത്തിൽ കയറിക്കൂടും. 

അലര്‍ജിയും ആസ്തമയും

 • മിക്കവാറം പ്രവാസി വീടുകള്‍ ഒരു വര്‍ഷം അടഞ്ഞുകിടന്നതിനുശേഷമാണ്​ തുറക്കുന്നത്. അടച്ചിട്ടിരിക്കുന്ന വീടാണെങ്കില്‍ വൃത്തിയായി കഴുകി തുറന്നിടുക.  
 • എയര്‍ കണ്ടീഷനില്‍ നിന്ന്​ പൊടിയോ മണമോ (ഒരു വര്‍ഷം ഉപയോഗിക്കാത്തതിനാല്‍) വരുന്നുണ്ടെങ്കില്‍ ടെക്‌നീഷ്യനെ വിളിച്ച് ഫില്‍റ്ററും മറ്റും ക്ലീന്‍ ചെയ്യിക്കുക. 
 • കാര്‍പ്പറ്റ്, കര്‍ട്ടന്‍, ലെതര്‍ സോഫ എന്നിവ വാക്വം ചെയ്ത് പൊടി മുക്​തമാക്കുക
 • പെറ്റ് അലര്‍ജിയുള്ളവര്‍ പൂച്ച, നായ, പക്ഷികള്‍ എന്നിവയെ ഒഴിവാക്കുക. 
 • അടുക്കള, ബെഡ്‌റൂം എന്നിവ ഈര്‍പ്പമില്ലാതെ സൂക്ഷിക്കുക. ഇത് പാറ്റ (Cockroch), Mould (Fungus) എന്നിവയുടെ വ്യാപനം തടയാനും അലര്‍ജി കുറക്കാനും സഹായിക്കും. 
 • ചില ചെടികള്‍ മണ്‍സൂണ്‍ കാലത്തില്‍ പൂക്കുന്നവയാണ്. അലര്‍ജിയുള്ളവര്‍ ഇവ വീട്ടിനുള്ളിലോ മുറ്റത്തോ വളര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക. 

പതിയിരിക്കുന്ന അപകടങ്ങള്‍

നാം GOD'S OWN COUNTRY എന്നു വിളിക്കുന്ന കേരളം dogs^നായകളുടെയും സ്വന്തം COUNTRY ആണെന്ന കാര്യം മറക്കരുത്. തെരുവ് നായ്ക്കളുടെ അടുത്തേക്ക് ഒറ്റക്ക് പോകാതിരിക്കുക. നായ കടിയേറ്റാല്‍ ഉടന്‍ ആശുപത്രി സന്ദര്‍ശിച്ച് പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുക.

ഇതുപോലെതന്നെയാണ് മണ്‍സൂണ്‍ കാലത്തില്‍ പാമ്പുകടിയും. മുറ്റത്തു വളരുന്ന കുറ്റിച്ചെടികളും പുല്ലുകളും ചെത്തി വൃത്തിയാക്കുക. അതുപോലെകടലാസുകൂനകളും ചപ്പുചവറുകളും കൂട്ടമായി ഇടുന്നത് ഒഴിവാക്കുക. (പൊതുസ്ഥലങ്ങളിലോ അന്യരുടെ പറമ്പിലോ നിക്ഷേപിക്കരുത്).

പതിയിരിക്കുന്ന മറ്റൊന്ന് റോഡപകടങ്ങളാണ്. മഴയോടുകൂടി റോഡുകളില്‍ കുന്നും കുഴിയും രൂപപ്പെടും. വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ ഒരു ഡ്രൈവറെ കൂടെകൊണ്ടുപോകുക. ഡ്രൈവര്‍ ആവശ്യത്തിന് ഉറങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. 

 എന്നാലിനി ഇനി സൂക്ഷിച്ച് യാത്രക്ക് തയാറായിക്കൊള്ളൂ, നല്ലൊരു അവധിക്കാലം ആശംസിക്കുന്നു

COMMENTS
ഡോ. മുഹമ്മദ് ഹാരിസ്‍
MBBS, MD, DWB, MRCP, EDIC, EDRM

Physician & Chest Specialist, Al Zahra Hospital, Sharjah

CATEGORY
GENERAL HEALTH
TAGS
#MONSOON #HOLIDAYS #HEALTHCARE #RAIN #DENGUE