TRAVEL

The first malayalam online portal to get you the information, advice, rules and regulation in Gulf countries

അൽ ഹസൻ ഉപ്പാപ്പാ, താങ്കളുടെ ഹജ്ജ്​ പടച്ചവൻ സ്വീകരിക്ക​േട്ട

  • ദരിദ്ര വയോധിക​​െൻറ ഹജ്ജ്​ യാത്രാ സ്വപ്​നം സഫലമാവുന്നു

  • ഡ്രോണിലേറി ഹജ്ജിനു പോകാൻ കഴിയുമോ എന്ന ചോദ്യമാണ്​ വഴിത്തിരിവായത്​

Click Reporter
09:57PM
19/08/2017

കഅ്​ബം കാണാൻ വിധിയേകണേ എന്നത്​ ഒരു മാപ്പിളപ്പാട്ടു മാ​ത്രമല്ല, ലോകമെമ്പാടുമുള്ള കോടിക്കണക്കിന്​ ഇസ്​ലാം മത വിശ്വാസികളുടെ ​​ജീവിതാഭിലാഷമാണ്​. സമ്പത്തു ​െകാണ്ടും ആ​േരാഗ്യം ​െകാണ്ടും ആവതുള്ളവർക്ക്​ മാത്രം നിർബന്ധമുള്ള ആരാധനാ കർമമാണെങ്കിലും ഹജ്ജ്​ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക്​ ​ ​​പ്രായ^ഭാഷാ^ദേശ ഭേദമേതുമില്ല. സമ്പന്നരെന്നോ ദരിദ്രരെന്നോ വ്യത്യാസവുമില്ല. കൈയിൽ പണമില്ലെങ്കിലും  അൽ ഹസൻ അബ്​ദുല്ല എന്ന ആഫ്രിക്കൻ ഗ്രാമീണ വൃദ്ധനും വർഷങ്ങളായി മനസിൽ ​െകാണ്ടു നടക്കുന്നു ഇൗ ആ​ഗ്രഹം. ദൈവ കാരുണ്യത്താൽ ഇക്കുറി അദ്ദേഹത്തി​െൻറ അഭിലാഷം സാധ്യമാവുകയും ചെയ്യുന്നു.
തുർക്കിയിൽ നിന്ന്​്​ ഘാനയിലെ ​​​​ഗ്രാമത്തിൽ ഷൂട്ടിങിനു പോയ സംഘത്തി​െൻറ ഡ്രോൺ വിമാനം അൽ ഹസ​െൻറ വീടിനു സമീപം വന്നു വീണിരുന്നു. വിമാനം കൈയിലെടുത്ത്​ ഇദ്ദേഹം ചോദിച്ച ചോദ്യമാണ്​ ജീവിതത്തി​െൻറ വഴിത്തിരിവായത്​
ഇതിനേക്കാൾ അൽപം കൂടി വലിയ വിമാനമായിരുന്നെങ്കിൽ അതിലേറി തനിക്ക്​ (ഹജ്ജിനായി ) സൗദിയിലേക്ക്​ പോകാമായിരുന്നല്ലേ എന്നായിരുന്നു അത്​.
​വൃദ്ധ​െൻറ വാക്കുകൾ കേട്ട്​ കണ്ണു നിറഞ്ഞ ടി.വി^സിനിമാ പ്രവർത്തകർ ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. ഇതു കണ്ട്​ സാധാരണ ജനങ്ങളും വ്യവസായ പ്രമുഖരും മുതൽ തുർക്കിയിൽ നിന്ന്​ നിരവധി പേർ സഹായസന്നദ്ധത പ്രകടിപ്പിച്ചു.
സംഭവം ശ്രദ്ധയിൽപ്പെട്ട തുർക്കി അധികൃതർ അല്ലാഹുവി​െൻറ അതിഥിയാവണമെന്ന വയോധിക​െൻറ ആഗ്രഹം സഫലമാക്കാൻ തീരുമാനിച്ചു. തുർക്കി വിദേശകാര്യമന്ത്രി മൗലൂദ്​ കൗസോഗ്​ലു തന്നെ നേരിട്ട്​ ഇടപെടുകയായിരുന്നു.  ഇദ്ദേഹത്തി​െൻറ ഹജ്ജ്​ യാ​ത്രാ ചെലവുകളെല്ലാം വഹിക്കാൻ തീരുമാനിച്ച്​ ഘാനയിൽ നിന്ന്​ ഇസ്​താംബൂളിലെത്തിച്ചു. അവിടെ നിന്ന്​ പുണ്യഭൂമിയിലേക്കും.
ദൈവത്തി​െൻറ അളവറ്റ കാരുണ്യമാണ്​ തന്നെ തുണച്ചതെന്നും ഇൗ യാത്ര സാധ്യമാക്കിയ ഏവരോടും നന്ദിയുണ്ടെന്നും  അൽ ഹസ​ൻ പറയുന്നു. ഇൗ കാരുണ്യം ഇനിയുമുണ്ടാവ​െട്ട മൂഴു ലോകത്തിനും
അൽ ഹസൻ ഉപ്പാപ്പ ,താങ്കൾ പോയ്​ വരിക, പിഞ്ചു കുഞ്ഞി​െൻറ ശുദ്ധതയോടെ തിരിച്ചെത്തുക, പ്രാർഥനകളുമായി ഞങ്ങളിവിടെ കാത്തിരിക്കാം

COMMENTS