TRAVEL

The first malayalam online portal to get you the information, advice, rules and regulation in Gulf countries

വിമാനയാത്രക്കാരുടെ ശ്രദ്ധക്ക്​; അടുത്ത മാസം മുതൽ ലഗേജ്​ നിബന്ധനകളിൽ മാറ്റം

  • പുതപ്പുകളിൽ പൊതിഞ്ഞുള്ളതും കയറു​െകാണ്ട്​ കെട്ടിവരിഞ്ഞതുമായ ലഗേജുകൾ അനുവദിക്കില്ല

Click Reporter
06:27AM
23/08/2017

സെപ്​റ്റംബർ ഒന്നു മുതൽ ലഗേജ്​ നിബന്ധനകളിൽ മാറ്റംവരുത്തിയതായി ഒമാൻ വിമാനത്താവള മാനേജ്​മെൻറ്​ കമ്പനി(ഒ.എ.എം.സി) അറിയിച്ചു. ഇതുപ്രകാരം പുതപ്പുകളിലും ലിനനിലും മറ്റും പൊതിഞ്ഞുള്ളതും പുറമെ കയറു​െകാണ്ട്​ കെട്ടിവരിഞ്ഞുള്ളതുമായ ലഗേജുകൾ അനുവദിക്കില്ല. വൃത്താകൃതിയിലുള്ളതും ക്രമരഹിതമായ രൂപത്തിലുള്ളതുമായ ലഗേജുകൾ നിരോധനത്തി​െൻറ പരിധിയിൽ വരും. മസ്​കത്ത്​, സലാല,സൊഹാർ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകൾക്കും കാബിൻ ക്ലാസ്​ വ്യത്യാസങ്ങളില്ലാതെ  പുതിയ നിബന്ധന ബാധകമായിരിക്കും. 

വ്യോമയാന വ്യവസായത്തിലെ ആഗോള പ്രവർത്തനരീതിക്ക്​ അനുസൃതമായി ഉപഭോക്​താക്കൾക്ക്​ മികച്ച സേവനം നൽകുക ലക്ഷ്യമിട്ടാണ്​ നിബന്ധനകളിൽ മാറ്റം വരുത്തിയതെന്ന്​ ഒമാൻ എയർപോർട്ട്​ മാനേജ്​മെൻറ്​ കമ്പനി അറിയിച്ചു. യാത്രക്കാർക്ക്​ എളുപ്പത്തിൽ ലഗേജുകൾ ലഭിക്കാൻ വഴിയൊരുക്കുന്നതാണ്​ പുതിയ സംവിധാനം. മൊത്തം സംവിധാനങ്ങളുടെ സുഗമമായ പ്രവർത്തനം ഇതുവഴി ഉറപ്പാക്കാൻ കഴിയും. വിമാനത്താവള ഉദ്യോഗസ്​ഥരെ സംബന്ധിച്ച്​ സുഗമമായ ചെക്ക്​ ഇൻ നടപടിക്രമങ്ങൾക്കും ബാഗേജുകളുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാനും കൂടുതൽ സുരക്ഷാപരിശോധന ആവശ്യമുള്ള ലഗേജുകൾ എളുപ്പം ലഭിക്കാനും സഹായകരമാകും.  വിമാനത്താവളങ്ങളുടെ ഉയർന്ന പ്രവർത്തന നിലവാരവും ഇതുവഴി ഉറപ്പാക്കാൻ കഴിയും. പരന്ന രീതിയിൽ അല്ലാത്ത ബാഗുകൾ അനുയോജ്യമായ സ്യൂട്ട്​കേസുകളോ ട്രാവൽ ബാഗുകളോ ഉപയോഗിച്ച്​ റീപാക്ക്​ ചെയ്യണം. ബേബി സ്​ട്രോളറുകൾ, ബൈ സൈക്കിളുകൾ, വീൽ ചെയറുകൾ, ഗോൾഫ്​ ബാഗ്​ എന്നിവ കൊണ്ടുപോകുന്നതിന്​ നിരോധമില്ലെന്നും അത്​ അനുവദനീയമാണെന്നും വിമാനത്താവള കമ്പനി വക്​താവ്​ അറിയിച്ചു. വിമാനകമ്പനികൾ, ​ട്രാവൽ ഏജൻറുമാർ, ടൂറിസം വെബ്​സൈറ്റുകൾ തുടങ്ങിയവയുമായി ചേർന്ന്​ പുതിയ ലഗേജ്​ നിബന്ധനകളെ കുറിച്ച വിവരങ്ങൾ പരമാവധി യാത്രക്കാരിലേക്ക്​ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്​ വിമാനത്താവള കമ്പനി. സാമൂഹിക മാധ്യമങ്ങളും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്​. 

2019ഒാടെ ഒമാ​െൻറ വ്യോമഗതാഗതം 40 ശതമാനം ഉയരുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. അടുത്ത വർഷം മസ്​കത്ത്​ വിമാനത്താവളത്തി​െൻറ പുതിയ ടെർമിനലും ഉദ്​ഘാടനം ചെയ്യപ്പെട​ും. അന്താരാഷ്​ട്ര നിലവാരത്തിലുള്ള പ്രവർത്തനരീതിയിലേക്ക്​ മാറുന്നത്​ വഴി ഒമാനിലെ വിമാനത്താവളങ്ങളെ 2020ഒാടെ ലോകത്തിലെ 20 മുൻനിര വിമാനത്താവളങ്ങളുടെ പട്ടികയിലേക്ക്​ എത്തിക്കുകയാണ്​ ഒ.എ.എം.സിയുടെ ലക്ഷ്യം.

COMMENTS