TRAVEL

The first malayalam online portal to get you the information, advice, rules and regulation in Gulf countries

ഷാർജ വിമാനത്താവളത്തിലെ സ്​മാർട്ട്​ ഗേറ്റിൽ എല്ലാം എളുപ്പം

സവാദ് റഹ്‌മാൻ
03:08PM
09/07/2017

ഷാർജ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇപ്പോൾ എമിഗ്രേഷൻ അതി ലളിതം. വിമാനത്താവളത്തിലെ സ്​മാർട്ട്​ഗേറ്റുകളിലൂടെ പ്രവേശിച്ചാൽ 20 സെക്കൻറുകൾ മാത്രം മതി പാസ്​പോർട്ട്​ നടപടി ക്രമങ്ങൾ പൂർത്തിയാക്കി അകത്തു കടക്കാൻ.  വിമാനത്താവളത്തിലെ സ്​മാർട്ട്​ ഗേറ്റ്​ ​രജിസ്​ട്രേഷൻ കൗണ്ടറുകളിൽ എത്തി പാസ്​പോർട്ടുകൾ രജിസ്​റ്റർ ചെയ്യുകയാണ്​ ഇതിന്​ ആദ്യം വേണ്ടത്​. കണ്ണുകൾ സ്​കാൻ ചെയ്​ത്​ പാസ്​പോർട്ടിൽ എൻറോൾഡ്​ ഇൻ ഇ ഗേറ്റ്​ എന്ന്​ സ്​റ്റാമ്പ്​ പതിച്ച്​ കിട്ടാൻ ഒരു മിനിറ്റു മതി.   പിന്നീട്​ ഷാർജ വിമാനത്താവളം മുഖേന യാത്ര പോവുകയോ വരികയോ ചെയ്യു​േമ്പാഴെല്ലാം സ്​മാർട്ട്​ ഗേറ്റ്​ സൗജന്യം പ്രയോജനപ്പെടുത്താം. രജിസ്​റ്റർ ചെയ്​ത പാസ്​പോർട്ടുകളുടെ ഫോ​േട്ടാ പേജ്​ സ്​മാർട്ട്​ ഗേറ്റിന്​ മുൻപുള്ള ഇ റീഡറിൽ വെക്കണം. യാത്ര പുറപ്പെടുന്ന ഘട്ടത്തിലാണെങ്കിൽ ബോർഡിങ്​ പാസും സ്​കാൻ ചെയ്യണം. അതോടെ ഗേറ്റി​െൻറ പ്രവേശന കവാടം  തുറന്നു കിട്ടും. സ്​മാർട്ട്​ ഗേറ്റിൽ പ്രവേശിച്ച്​ നിർദിഷ്​ട സ്​ഥലത്ത്​ നിന്ന്​ കാമറയിലേക്ക്​ നോക്കുക. ഞൊടിയിടയിൽ നടപടികൾ പൂർത്തിയായി സ്​മാർട്ട്​ ഗേറ്റ്​ താനേ തുറന്നു കിട്ടും. 



സ്മാർട്ട് ഗേറ്റ് സംവിധാനം ഉപയോഗിക്കുന്നതിനു വേണ്ടി ഉള്ള പാസ്പോര്ട്ട് റജിസ്ട്രെഷൻ

COMMENTS
സവാദ് റഹ്‌മാൻ ‍
CHIEF CORRESPONDENT, GULF MADHYAMAM

മനുഷ്യാവകാശ-മാധ്യമ പ്രവര്‍ത്തകന്‍. ഡവലപ്മെന്‍റ് ഏഷ്യ ജര്‍ണലിസം അവാര്‍ഡ്, വേള്‍ഡ് എഡിറ്റേഴ്സ് ഫോറം അവാര്‍ഡ്, യു.എന്‍.ഡി.പി മാധ്യമ പുരസ്കാരം, എന്‍.എഫ്.ഐ നാഷനല്‍ മീഡിയാ ഫെല്ളോഷിപ്പ്, സി.എസ്.ഇ പരിസ്ഥിതി മാധ്യമ ഫെല്ളോഷിപ്പ് എന്നിവ നേടി.  ഇപ്പോള്‍ ഗള്‍ഫ് മാധ്യമം ദുബൈ  ബ്യൂറോ ചീഫ് കറസ്പോന്‍ഡന്‍റ്

CATEGORY
NEWS
TAGS
#SHARJAH #SHARJAH AIRPORT #SMART GATE #AIRPORT #REGISTRATION