TRAVEL

The first malayalam online portal to get you the information, advice, rules and regulation in Gulf countries

ഈ കുടുംബത്തിന്​ ​ ഹൃദയമാണിന്ത്യ

  • ഇന്ത്യയിൽ ഹൃദയം മാറ്റിവെച്ച ഇമറാത്തി സഹോദരങ്ങൾ ഉഷാറായി മുന്നോട്ട്​

സവാദ് റഹ്‌മാൻ
02:15PM
07/08/2017
ഹമദും മുഹമ്മദും പിതാവ്​ സുൽത്താൻ ഖമീസ്​, ഡോ. ഡോ. സന്ദീപ്​ അത്താവർ, ഹൃദയം മാറ്റിവെച്ച 62 കാരൻ അബ്​ദുൽ ജലീൽ അലി എന്നിവർക്കൊപ്പം

ദുബൈ: ഇന്ത്യയെന്നു കേട്ടാൽ താജ്​മഹലും ചെ​േങ്കാട്ടയുമാവും ഭൂരിഭാഗം വിദേശികൾക്കും ഒാർമ വരിക. എന്നാൽ ഇൗ ഇമറാത്തി പിതാവിന്​ ഇന്ത്യ എന്നാണ്​ ഹൃദയമാണ്​. ത​െൻറ പൊന്നുമക്കൾക്ക്​ പുതുജീവൻ പകർന്ന വിശുദ്ധഭൂമി. സുൽത്താൻ ഖമീസ്​ അൽ യിഹാഇ എന്ന ഇമറാത്തി പൗരന്​ പതിനൊന്നു  മക്കളുണ്ടായിരുന്നു. അഞ്ച്​ ആൺകുട്ടികളും  ആറ്​ പെൺകുഞ്ഞുങ്ങളും. എല്ലാവരും ഹൃദയസംബന്ധമായ അസുഖമുള്ളവർ. ജനിതക പ്രശ്​നമാണ്​. പല ഡോക്​ടർമാരുടെ അടുക്കലും ചികിത്സ തേടി കുഞ്ഞുങ്ങളുമായി ഒാടി ഇദ്ദേഹം. അതിനിടെ  ഒരുവൻ മരിച്ചതോടെ ജീവിതത്തിനു മുന്നിൽ പതറിപ്പോയി. ​ പക്ഷെ, ഇന്ന്​ അദ്ദേഹത്തിന്​ പ്രതീക്ഷയും മനസമാധാനവുമുണ്ട്​.  രണ്ടു മാസത്തിൽ കൂടുതൽ ജീവിക്കില്ല എന്നു പറഞ്ഞ് ഏതോ ഡോക്​ടർമാർ മടക്കി അയച്ച മക്കളിൽ രണ്ടു പേർ ^19 വയസുള്ള ഹമദി​െൻറയും  17 കാരൻ മുഹമ്മദി​െൻറയും ഹൃദയം മാറ്റിവെക്കൽ ശസ്​ത്രക്രിയ ഇന്ത്യയിൽ  വിജയകരമായി നടത്തി. 2013ൽ അമേരിക്കയിൽ കൊണ്ടുപോയി ഹൃദയം മാറ്റിവെക്കൽ നടത്താനിരിക്കെയാണ്​ മുഹമ്മദി​െൻറ ഇരട്ടസഹോദരൻ മരണത്തിനു കീഴടങ്ങിയത്​. എട്ടു രാജ്യങ്ങളിലെ ഹൃദയരോഗ വിദഗ്​ധരുമായി ചികിത്സാ മാർഗങ്ങൾക്കായി കൂടിയാലോചന നടത്തി. ഒടുവിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദാനം ലഭിച്ച ഹൃദയം അതിവേഗം വിമാനമാർഗം എത്തിച്ചതടക്കം 257,000 ദിർഹമാണ്​ ഒാരോ ശസ്​ത്രക്രിയക്കും വന്ന ചെലവ്​.  

മാർച്ച്​^ഏപ്രിൽ മാസങ്ങളിലായി ഡോ. സന്ദീപ്​ അത്താവറി​െൻറ നേതൃത്വത്തിലാണ്​ സഹോദരങ്ങളുടെ ശ​സ​്​ത്രക്രിയ നടത്തിയത്​. ഇക്കാലയളവിലെ ബന്ധവും സ്​നേഹപരിചരണങ്ങളുമെല്ലാം കഴിഞ്ഞപ്പോൾ ഡോ. സന്ദീപ്​ ഹാമിദിനും മുഹമ്മദിനും മൂത്ത ജേഷ്​ഠനെപ്പോലെയായി. മുഹമ്മദിന്​ സ്വന്തം മകനെപ്പോലെയും. ഹമദിന്​ ഇൻറീരിയർ ഡിസൈനിങിൽ ശ്രദ്ധ പതിപ്പിക്കണമെന്നാണ്​ മോഹം, മുഹമ്മദിന്​ കമ്പ്യുട്ടറിലാണ്​ കമ്പം. രണ്ടു പേരും മിടുക്കൻമാരും ധൈര്യശാലികളുമാണെന്ന്​ ഡോ. സന്ദീപ്​ സാക്ഷ്യപ്പെടുത്തുന്നു. ഹൃദയം മാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ വിധേയമായവർ മാരത്തണിൽ പോലും ഒാടിയ ചരിത്രമുണ്ടെന്നും ഇൗ സഹോദരങ്ങൾ അവരുടെ ആഗ്രഹങ്ങൾ കീഴടക്കി ബഹുദൂരം മുന്നോട്ടുപോകുമെന്നും അദ്ദേഹം ആശംസിക്കുന്നു. 

ഒന്നിനും കഴിയാതെ തളർന്നൊടിഞ്ഞ്​ കിടന്നിരുന്ന മക്കൾ മറ്റുകുട്ടികൾക്കൊപ്പം കളിക്കുകയും ഉൗർജസ്വലരായി നടക്കുകയും ചെയ്യുന്നതു കാണു​േമ്പാൾ സുൽത്താൻ ഖമീസി​െൻറ ചുണ്ടുകളിൽ വിടരുന്നത്​ പുഞ്ചിരി  മാത്രമല്ല. ഇന്ത്യയെന്ന ദേശത്തിനും അവിടുത്തെ ഡോക്​ടർക്കും ജനങ്ങൾക്കും വേണ്ടിയു​ള്ള അവസാനിക്കാത്ത പ്രാർഥനകൾ  കൂടിയാണ്​.  

COMMENTS
സവാദ് റഹ്‌മാൻ ‍
CHIEF CORRESPONDENT, GULF MADHYAMAM

മനുഷ്യാവകാശ-മാധ്യമ പ്രവര്‍ത്തകന്‍. ഡവലപ്മെന്‍റ് ഏഷ്യ ജര്‍ണലിസം അവാര്‍ഡ്, വേള്‍ഡ് എഡിറ്റേഴ്സ് ഫോറം അവാര്‍ഡ്, യു.എന്‍.ഡി.പി മാധ്യമ പുരസ്കാരം, എന്‍.എഫ്.ഐ നാഷനല്‍ മീഡിയാ ഫെല്ളോഷിപ്പ്, സി.എസ്.ഇ പരിസ്ഥിതി മാധ്യമ ഫെല്ളോഷിപ്പ് എന്നിവ നേടി.  ഇപ്പോള്‍ ഗള്‍ഫ് മാധ്യമം ദുബൈ  ബ്യൂറോ ചീഫ് കറസ്പോന്‍ഡന്‍റ്

CATEGORY
TRAVEL
TAGS
#HEART #SURGERY #HEART TRANSPLANTATION #HEALTH #FAMILY